പൈതൃകബോധന പ്രയാണത്തിന് വെളിയങ്കോട്ട് സ്വീകരണം നല്‍കി

എരമംഗലം : എസ്.വൈ.എസ് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പൈതൃകബോധന പ്രയാണത്തിന് വെളിയങ്കോട് സെന്ററില്‍ സ്വീകരണം നല്‍കി.

ഞായറാഴ്ച മമ്പുറത്തുനിന്ന് തുടങ്ങിയ യാത്രയുടെ രണ്ടാംദിവസം വെളിയങ്കോട്ടുനിന്നാണ് ആരംഭിച്ചത്. അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജാഥാക്യാപ്റ്റന്‍ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി.

ഉമര്‍ഖാസി(റ)യുടെ മഖ്ബറ സിയാറത്തിന് വെളിയങ്കോട് ഖാസി വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സി.കെ. മൊയ്തീന്‍ ഫൈസി കോണോംപാറ, ടി.എ. റഷീദ് ഫൈസി, കെ. മുബാറഖ് മൗലവി, ടി.കെ.എം. റാഫി ഹുദവി, എം. ഇബ്രാഹിം ഫൈസി, എന്‍.എസ്. മുഹമ്മദ് മൗലവി, സി.എ. ജബ്ബാര്‍, കെ.എ. ബക്കര്‍, എന്‍.കെ. മാമുണ്ണി, അലി, അബുഹാജി എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങരംകുളം, എടപ്പാള്‍, വളാഞ്ചേരി, കോട്ടയ്ക്കല്‍, പറമ്പില്‍പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ചേലേമ്പ്രയില്‍ സമാപിച്ചു.

സമാപനസമ്മേളനം എം. അബൂബക്കര്‍ ചേളാരി ഉദ്ഘാടനംചെയ്തു. സി.എം. ബഷീര്‍ ഫൈസി, ഖാസിം ഫൈസി പോത്തനൂര്‍, അബ്ദുറഹിമാന്‍ ഫൈസി, അബ്ദുല്‍ഖാദിര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.