പൈതൃക ബോധനപ്രയാണത്തിന് സ്വീകരണം നല്‍കി

മലപ്പുറം: സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാകമ്മിറ്റി നടത്തുന്ന പൈതൃക ബോധനപ്രയാണത്തിന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ഇരുമ്പുഴിയില്‍ നടന്ന സ്വീകരണയോഗം കെ.ടി. മൊയ്തീന്‍ ഫൈസി ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് മലപ്പുറം മണ്ഡലം വൈസ്​പ്രസിഡന്റ് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം.പി. മുസ്തഫല്‍ ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി. ഉബൈദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂട്ടിലങ്ങാടിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ പി.പി. ഈസ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹിമാന്‍ ഫൈസി, അബ്ദുള്‍ അസീസ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

അങ്ങാടിപ്പുറം, താഴേക്കോട്, ഉച്ചാരക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ഉച്ചാരക്കടവില്‍ സമസ്ത ജില്ലാപ്രസിഡന്റ് കുഞ്ഞാണി മുസ്‌ലിയാര്‍ സ്വീകരണയോഗം ഉദ്ഘാടനംചെയ്തു. പയ്യനാട് നടന്ന രണ്ടാംദിവസ സമാപനസമ്മേളനം കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു.