ഇസ്‌ലാമിക് കലാമേള ഇന്ന് തുടങ്ങും

മലപ്പുറം: ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കും മദ്രസ അധ്യാപകര്‍ക്കുമായി നടത്തുന്ന ഇസ്‌ലാമിക് കലാമേളയുടെ മേഖലാ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. മലപ്പുറം മേഖലാ മത്സരം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. മഞ്ചേരി മേഖലാ മത്സരം തൃപ്പനച്ചി അല്‍ഫറൂഖ് സ്‌കൂളില്‍ പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ മേഖലാ മത്സരം പൂക്കോട്ടുംപാടം യമാനിയ്യയില്‍ ആര്യാടന്‍ മുഹമ്മദ് എം.എല്‍.എയും വണ്ടൂര്‍ മേഖലാ മത്സരം കരുവാരകുണ്ട് ദാറുന്നജാത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയും ഉദ്ഘാടനംചെയ്യും.