ഇസ്‌ലാമികവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണം -ഹമീദലി ശിഹാബ് തങ്ങള്‍

ചപ്പാരപ്പടവ്: ഇസ്‌ലാമിക വിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ പണ്ഡിതര്‍ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജിന്റെ പത്താം സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സയ്യിദ് ഹാഷീം കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷനായി. പി.കെ.പി.അബ്ദുള്‍സലാം മുസ്‌ലിയാര്‍, ഉമര്‍ നദ്‌വി തോട്ടിക്കീല്‍, ഹാഷീം ഫൈസി കുറുമാത്തൂര്‍, കെ.സി.മുസ്തഫ, സിദ്ദിഖ് ഫൈസി വെണ്‍മണല്‍, ഒ.എം.അബ്ദുള്‍ഖാദര്‍ ഹാജി, യു.വി.സുലൈമാന്‍, പി.അബ്ദുള്ളഹാജി എന്നിവര്‍ പ്രസംഗിച്ചു. ഒ.കെ.ഇബ്രാഹിംകുട്ടി സ്വാഗതവും മുഹമ്മദ് ഇബ്‌നു ആദം നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ വി.മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ആദര്‍ശ സമ്മേളനം അബ്ദുള്‍റഹ്മാന്‍ അല്‍ഹൈതവി ഉദ്ഘാടനം ചെയ്തു. കെ.കെ.അബൂബക്കര്‍ ഫൈസി അധ്യക്ഷനായി. അബ്ദുറഹ്മാന്‍ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.