ഹക്കീം ഫൈസിക്ക് സ്വീകരണം

മഞ്ചേരി: ഖത്തര്‍ ആസ്ഥാനമായ ഇസ്‌ലാം ഓണ്‍ലൈന്‍ സ്റ്റാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഹക്കിം ഫൈസി ആദൃശ്ശേരിക്ക് കാവനൂര്‍ മജ്മഅ കോംപ്ലക്‌സില്‍ സ്വീകരണം നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനംചെയ്തു. മജ്മഅ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, എന്‍. മുഹമ്മദ് ഫൈസി, മുഹമ്മദലി ബാഖവി, ബഹാവുദ്ധീന്‍ ഹുദവി, ഷുക്കൂര്‍ വാഴക്കാട്, ഒ.പി. കുഞ്ഞാപ്പുഹാജി, സി.എം. കുട്ടി സഖാഫി, ടി.ടി. മുഹമ്മദ് മൗലവി എന്നിവര്‍ സംസാരിച്ചു.