മതപ്രബോധനരംഗത്ത് പ്രാപ്തരായ പണ്ഡിതര്‍ വളര്‍ന്നുവരണം - ഹൈദരലി ശിഹാബ്തങ്ങള്‍

വേങ്ങര: മതപ്രബോധനത്തിനും മതസ്ഥാപനങ്ങളുടെ നേതൃത്വത്തിനും പ്രാപ്തരായ പണ്ഡിതര്‍ വളര്‍ന്നുവരണമെന്ന് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. നല്ല മതപണ്ഡിതരെ വളര്‍ത്തിയെടുക്കാനാവശ്യമായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര കുറ്റാളൂരില്‍ ബദരിയ ശരീഅത്ത് കോളേജ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഒ.കെ. മൂസാന്‍കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്​പ്രസിഡന്റ് പി.കെ. കുഞ്ഞു, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഒ.കെ. കുഞ്ഞിമാനുമുസ്‌ലിയാര്‍, ഒ.കെ. സാലിഹ്ബാഖഫി, സി.കെ. അബ്ദുമുസ്‌ലിയാര്‍, പി.പി. മുഹമ്മദ്‌ഫൈസി, കെ.പി. ചെറീതുഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.