ഇസ്‌ലാമിക കലാസാഹിത്യമേള: പട്ടാമ്പിമേഖലയ്ക്ക് കിരീടം

ആലത്തൂര്‍: സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ജില്ലാതല ഇസ്‌ലാമിക കലാമേളയില്‍ 254 പോയന്‍േറാടെ പട്ടാമ്പിമേഖല അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി. 220 പോയന്റുനേടിയ കൊപ്പം മേഖല രണ്ടാമതും 203 പോയന്‍േറാടെ മണ്ണാര്‍ക്കാട് മൂന്നാമതും എത്തി.ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനപ്രസിഡന്റ് സി.കെ.എം. സാദിഖ്മുസ്‌ലിയാര്‍ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്​പ്രസിഡന്റ് കെ.ടി. മുഹമ്മദാലി ബാഖവി അധ്യക്ഷനായി. കെ.പി.എ. സമദ്, സി.എം. സെയ്താലി എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. കുഞ്ഞുമോന്‍ഹാജി സമ്മാനം നല്‍കി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മേഖലകള്‍ സബ്ജൂനിയര്‍ 1. കൊപ്പം, 2, കരിമ്പ, പട്ടാമ്പി, 3. കൂറ്റനാട്. ജൂനിയര്‍: 1. പട്ടാമ്പി, 2. കൊപ്പം, 3. മണ്ണാര്‍ക്കാട്. സീനിയര്‍: 1. മണ്ണാര്‍ക്കാട്, 2. പട്ടാമ്പി, 3. കൊപ്പം. സൂപ്പര്‍സീനിയര്‍: 1. പട്ടാമ്പി, 2. മണ്ണാര്‍ക്കാട്, കൊപ്പം, 3. കൂറ്റനാട്. അധ്യാപകവിഭാഗം: 1. മണ്ണാര്‍ക്കാട്, 2. ഒറ്റപ്പാലം, 3. കൊപ്പം.