ജില്ലാ ഇസ്‌ലാമിക് കലാമേള തുടങ്ങി

നീലേശ്വരം: സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാകമ്മിറ്റിയുടെ ഇസ്‌ലാമിക് കലാമളേ നീലേശ്വരത്ത് തുടങ്ങി. മര്‍ക്കസ് കാമ്പസില്‍ നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ടി.അബ്ദുള്ള മൗലവി അധ്യക്ഷനായി. കെ.പി.കെ. തങ്ങള്‍, മുഹമ്മദ് തൗഫീദ് ബീഫാരി, ചെര്‍ക്കളം അബ്ദുള്ള, യു.എം.അബ്ദുള്‍റഹിമാന്‍ മൗലവി, അബ്ദുള്‍ഖാദര്‍ നദ്‌വി, മെട്രോ മുഹമ്മദ് ഹാജി, ടി.കെ.പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.യു.ദാവൂദ്, ചെര്‍ക്കളം അഹമ്മദ് മൗലവി, ഇബ്രാഹിം പറമ്പത്ത്. ടി.പി.അലി ഫൈസി, കണ്ണൂര്‍ അബ്ദുള്ള, റഷീദ് ബെളിഞ്ചം, ഇ.എം.കുട്ടി ഹാജി, സുബൈര്‍ ഹാജി പള്ളിക്കര, റഷീദ് ഫൈസി, ഷാഹുല്‍ ഹമീദ് ലത്വിഫി, ഷംസുദ്ദീന്‍ ഹാജി, മുഹമ്മദലി പടന്ന, ഫൈസല്‍ പേരോല്‍, കെ.വി.ഹരീഷ് എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതവും സി.പി.മൊയ്തുമൗലവി നന്ദിയും പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം സമസ്തകേരള വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ കാസര്‍കോട് ഖാസി ടി.കെ.എം. ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.