ഇസ്‌ ലാമിക കലാ മേള: തളങ്കര മുന്നില്‍


നീലേശ്വരം: സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി രണ്ട്‌ ദിവസങ്ങളിലായി നീലേശ്വരം മര്‍ക്കസ്‌ ക്യാമ്പസില്‍ ( സി.എം.ഉസ്‌ദാത്‌ നഗര്‍) നടന്ന്‌ വരുന്ന ഇസ്‌ലാമിക കലാമേളയില്‍ സബ്‌ ജൂനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളുടെ 21 മത്സര ഇനങ്ങള്‍ പൂര്‍ത്തിയപ്പോള്‍ 71 പോയിന്റുമായി തളങ്കര റെയ്‌ഞ്ച്‌ ഓന്നാം സ്ഥാനത്‌ നില്‍ക്കുന്നു. 55 പോയിന്റുമായി കുമ്പള, അജാനൂര്‍ റെയിഞ്ചുകള്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നു. സബ്‌ ജീനിയര്‍ വിഭാഗത്തില്‍ കുമ്പള റെയ്‌ഞ്ച്‌ ചാമ്പ്യന്‍മാരായി. അജാനൂര്‍ റെയ്‌ഞ്ച്‌ രണ്ടാംസ്ഥാനവും, അണങ്കൂര്‍ റെയ്‌ഞ്ച്‌ മൂന്നാം സ്ഥാനവും നേടി. മുഅല്ലിമീന്‍ വിഭാഗത്തില്‍ 64 പോയിന്റുമായി ത്യക്കരിപ്പൂര്‍ റെയ്‌ഞ്ച്‌ ഓന്നാം സ്ഥാനത്തും, 32 പോയിന്റുമായി കാസര്‍കോട്‌, ചെറുവത്തൂര്‍ റെയ്‌ഞ്ച്‌ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നു. ജുനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ വ്യാഴാഴ്‌ചത്തെ മത്സരം രാവിലെ ഒന്‍പത്‌ മണിക്ക്‌ ആരംഭിക്കും. ഖാസി ഇ.കെ. മഹ്മൂദ്‌ മുസ്‌ ലിയാര്‍ പതാക ഉയര്‍ത്തിയതോടെ കലാ മേളയ്‌ക്ക്‌ തുടക്കമായത്‌.