ഇസ്‌ലാമിക കലാമേള

കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖലാ ഇസ്‌ലാമിക കലാമേളയില്‍ കുറ്റിക്കാട്ടൂര്‍ റേഞ്ച് ജേതാക്കളായി. ഫറോക്ക് റേഞ്ച് രണ്ടും ബേപ്പൂര്‍ റേഞ്ച് മൂന്നാം സ്ഥാനവും നേടി. പി. ഹസൈനാര്‍ ഫൈസി മേള ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിജിലന്‍സ് എസ്.പി. സി.എം. പ്രദീപ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം ടി.കെ. പരീക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.