റഹ്മാനിയ ജുമാമസ്ജിദ് ഉദ്ഘാടനം 10ന്

ആയഞ്ചേരി: തറോപ്പൊയില്‍ റഹ്മാനിയ ജുമാമസ്ജിദ് ഉദ്ഘാടനം 10ന് രാത്രി ഏഴുമണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എം.പി. അബ്ദുസമദ് സമദാനി, കോട്ടുമല ടി. എം. ബാപ്പുമുസ്‌ല്യാര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മെയ് മൂന്നുമുതല്‍ ഒമ്പതുവരെ രാത്രി 8.30ന് മതപ്രഭാഷണപരമ്പര നടക്കും.