മതബോധവും മതസൗഹാര്‍ദ്ദവും വളര്‍ത്തിയത് സമസ്ത - സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍റിയാദ് :
കേരളീയ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന മതബോധത്തിനും മതസൗഹാര്‍ദ്ദത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഹിച്ച പങ്ക് വളരെ വലുതാണ്. പൊതുപ്രശ്നങ്ങളില്‍ ഇതര ആശയക്കാരുമായി സഹകരിക്കുന്ന സമസ്തയുടെ നിലപാട് കേരളീയ മുസ്‍ലിംകളില്‍ ഐക്യം നിലനിര്‍ത്താന്‍ ഏറെ സഹായകരമായിട്ടുണ്ട്. ശരീഅത്ത് വിവാദം തുടങ്ങിയ ഘട്ടങ്ങളില്‍ ഇതിന്‍റെ പ്രസക്തി നാം തിരിച്ചറിഞ്ഞതാണ്. കേരളത്തിലെ ഉലമാഉം ഉമറാഉം ഒന്നായി പ്രവര്‍ത്തിച്ച് വളര്‍ത്തിയെടുത്ത നന്മക്കും കാരുണ്യത്തിനും വേണ്ടിയുള്ള കൂട്ടായ്മകള്‍ വളരെ ശക്തമായ നിലയില്‍ പ്രവാസികളായ കേരളീയരില്‍ കാണാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. സമസ്തയുടെ കീഴ്ഘടകങ്ങള്‍ ഗള്‍ഫ് നാടുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ് - എസ്.വൈ.എസ്സും റിയാദ് ഇസ്‍ലാമിക് സെന്‍ററും നല്‍കിയ സ്വീകരണത്തില്‍ തങ്ങള്‍ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് കുട്ടി, അബ്ദുറഹ്‍മാന്‍ പൊന്മള, വി.കെ. മുഹമ്മദ്, അശ്റഫ് തങ്ങള്‍, കോയാമു ഹാജി, ഹംസ മൂപ്പന്‍, സൈതലവി ഫൈസി, അബൂബക്കര്‍ ബാഖവി, ബഷീര്‍ ഫൈസി, സമദ് പെരുമുഖം, മൊയ്തീന്‍ കോയ, അബ്ബാസ് ഫൈസി, അബ്ദുല്ല ഫൈസി, ശാഫി ഹാജി പ്രസംഗിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.