സുവര്‍ണജൂബിലി ആഘോഷം

പാലമുക്ക്: എടവക പഞ്ചായത്തിലെ വെസ്റ്റ് പാലമുക്കിലെ മന്‍ശറുല്‍ ഉലൂം മദ്രസ്സയുടെ സുവര്‍ണജൂബിലിയും ദിഖ്‌റ് ദുഅ മജ്‌ലിസും മെയ് 9, 10 തിയ്യതികളില്‍ നടത്തും. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസ്സയാണിത്.

ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് ജംഇയ്യത്തുല്‍ ഉലമ വയനാട് പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലക്കടവ് അബ്ദുള്‍ഹമീദ് ഫൈസിയാണ് മുഖ്യ പ്രഭാഷകന്‍.

തിങ്കളാഴ്ച ഏഴുമണിക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ പ്രൊഫ. ഡോ. പി.ടി. അബ്ദുള്‍അസീസ് പ്രഭാഷണം നടത്തും. രാത്രി 9.30ന്റെ ദിഖ്‌റ് ദുഅ മജ്‌ലിസിന് ഹാഫിള് അബ്ദുള്‍അസീസ് മൗലവിയും സയ്യിദ് സാബിത്ത് തങ്ങളും നേതൃത്വം നല്‍കും