എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഇന്‍തിസ്വാബ്‌ സീക്വല്‍ ആലപ്പുഴയില്‍

കോഴിക്കോട്‌: മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസില്‍ രൂപപ്പെടുത്തിയ സമര്‍പ്പിത സമൂഹം എന്ന പ്രമേയത്തില്‍ 2020 വരെയുള്ള പദ്ധതിയുടെ ആദ്യപടിയായി ഇന്‍തിസ്വാബ്‌ സീക്വല്‍ ജൂണ്‍ 20 (ഞായര്‍) ന്‌ ആലപ്പുഴയില്‍ നടത്താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. സംസ്ഥാന-ജില്ലാ കൗണ്‍സിലര്‍മാരും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ശാഖാ ഭാരവാഹികളും പങ്കെടുക്കും. മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചുകൊണ്ട്‌ സഹചാരി സെല്ലുകള്‍, ആയിരത്തൊന്നംഗ സന്നദ്ധ സേനാ രൂപീകരണം, തീവ്രവാദ രാഷ്ട്രീയത്തിന്റെ അപകടവും മതരാഷ്ട്രവാദത്തിന്റെ നക്‌സലൈറ്റ്‌ പരിണാമവും ബോധ്യപ്പെടുത്തുന്ന കാമ്പയിന്‍, ട്രെന്റ്‌ എച്ച്‌ .ഇ. പി വിദ്യാഭ്യാസ നവോത്ഥാന പദ്ധതികള്‍, ആദര്‍ശ മുന്നേറ്റ പ്രചാരണങ്ങള്‍, ദഅ്‌വാ പ്രൊജക്‌ടുകള്‍ എന്നിവ സംവിധാനിക്കുന്ന
തിനാണ്‌ ഇന്‍തിസ്വാബ്‌ സീക്വല്‍ നടത്തുന്നത്‌. സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. സി.എം. ഉസ്‌താദിന്റെ കൊലപാതക അന്വേഷണം സി.ബി.ഐ യെ ഏല്‍പിക്കാനാവശ്യപ്പെട്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താനും മലപ്പുറം ജില്ലയില്‍ സ്ഥാപിതമാക്കുന്ന അലിഗഡ്‌ കാമ്പസിനോടനുബന്ധിച്ച്‌ ഹോസ്റ്റലും പ്രാര്‍ഥനാ ഹാളും സ്ഥാപിക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചില മാനേജ്‌മെന്റുകള്‍ നടത്തുന്ന വര്‍ഗീയ വിവേചനത്തിനും അസ്‌പ്രശ്യതക്കുമെതിരെ പ്രചാരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ബശീര്‍ ദാരിമി തളങ്കര, അലി കെ. വയനാട്‌, സത്താര്‍ പന്തലൂര്‍, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, സിയാദ്‌ ചെമ്പറക്കി, അയ്യൂബ്‌ കൂളിമാട്‌, റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, റഹീം ചുഴലി, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍, അബ്ദുര്‍റഹ്മാന്‍ ഫൈസി ആലപ്പുഴ, സൈദലവി റഹ്‌മാനി ഗൂഡല്ലൂര്‍ പ്രസംഗിച്ചു. വര്‍ക്കിംഗ്‌ സെക്രട്ടറി ബശീര്‍ പനങ്ങാങ്ങര നന്ദി പറഞ്ഞു.
-റിയാസ് ടി. അലി