അയനിക്കാട് മഹല്ല് ഖാളി സ്ഥാനാരോഹണം നാളെ

പയ്യോളി: അയനിക്കാട് മഹല്ല് ഖാളി കെ.പി മുഹമ്മദ് മുസ്‌ല്യാരുടെ സ്ഥാനാരോഹണം തിങ്കളാഴ്ച നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഹല്ല് ജമാഅത്തിന് കീഴിലെ 13 മഹല്ല് കമ്മിറ്റികളും ഐകകണേ്ഠ്യനയാണ് മുഹമ്മദ് മുസ്‌ല്യാരെ തിരഞ്ഞെടുത്തത്.വൈകിട്ട് 6 മണിക്ക് അയനിക്കാട് പള്ളിക്ക് സമീപം അബൂബക്കര്‍ മുസ്‌ല്യാര്‍ നഗറില്‍ നടക്കുന്ന ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സി. മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.പത്രസമ്മേളനത്തില്‍ ഇസ്മയില്‍ ബാഖവി, പി.എം. അഷറഫ്, പി.പി. അബ്ദുള്‍അസീസ്, എ.പി. കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.