സമസ്ത കലാമേള: ചെമ്മാട് റേഞ്ച് ജേതാക്കള്‍

തിരൂരങ്ങാടി: ചെമ്മാട് മേഖല സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേളയില്‍ 172 പോയന്റ് നേടി ചെമ്മാട് റേഞ്ച് ജേതാക്കളായി. 148 പോയന്റ് നേടി തിരൂരങ്ങാടി റേഞ്ച് രണ്ടാംസ്ഥാനവും 78 പോയന്‍േറാടെ പരപ്പനങ്ങാടി റേഞ്ച് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തില്‍ പരപ്പനങ്ങാടിക്കാണ് ഒന്നാംസ്ഥാനം.മേളയ്ക്ക് സയ്യിദ് അബ്ദുള്‍വഹാബ് ഐദീദ് തങ്ങള്‍ പതാക ഉയര്‍ത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.സമസ്ത കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിച്ചു.പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുള്‍ഖാദര്‍ അല്‍ഖാസിമി, കെ.പി.ബശീര്‍ ബാഖവി, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, പി.മൊയ്തീന്‍ മുസ്‌ലിയാര്‍, സി.എ.സലാം ദാരിമി എന്നിവര്‍ സംസാരിച്ചു.