മേലാറ്റൂര്‍: വെട്ടത്തൂര്‍ എ.എം.യു.പി സ്‌കൂളിലെ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പഞ്ചദിന എസ്.കെ.എസ്.എസ്.എഫ് വെട്ടത്തൂര്‍ ശാഖാ സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വ്യാഴാഴ്ച രാത്രി 7.30ന് ദുആ സമ്മേളനത്തില്‍ 'പൂര്‍വ്വികരുടെ പാത' എന്ന വിഷയത്തെക്കുറിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച സമാപന സമ്മേളനം പാണക്കാട് ഹൈരദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 'അന്ത്യയാത്ര' എന്ന വിഷയത്തെക്കുറിച്ച് അബ്ദുസമദ് ഫൈസി തെയ്യോട്ടുചിറ പ്രഭാഷണം നടത്തും.