ഇര്‍ഫാനിയ്യ സമ്മേളനം സമാപിച്ചു

ചപ്പാരപ്പടവ്: മൂന്നുദിവസം നീണ്ട ഇര്‍ഫാനിയ്യ മഹാസമ്മേളനം ഞായറാഴ്ച സമാപിച്ചു. ചരിത്രസെഷന്‍ യൂസഫ് ഫൈസി ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു. നിസാര്‍ ഫൈസി ഇര്‍ഫാനി വിഷയം അവതരിപ്പിച്ചു. മുസ്തഫ ദാരിമി, ബാവ ജീറാനി തന്നട എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല്, പ്രവാസി സംഗത്തില്‍ പി.പി.ഇബ്രാഹിം ഫൈസി ഇര്‍ഫാനി അധ്യക്ഷനായി. സയ്യിദ് ഉമ്മര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസൈന്‍ ഫൈസി ഇര്‍ഫാനിയും സിദ്ദീഖ് ദാരിമി ബക്കളവും വിഷയം അവതരിപ്പിച്ചു. കെ.നസീര്‍ ഫൈസി, പി.അബ്ദുള്‍ ലത്തീഫ് ഹാജി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.പി.ഇബ്രാഹിം കുട്ടി, ഖലീലു റഹ്മാന്‍, എസ്.കെ.ഹംസ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഏഴുമണിക്ക് സമാപന സമ്മേളനം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി.മുഹമ്മദ് മുസ്‌ലിയാര്‍ സനദ്ദാനവും സനദ്ദാന പ്രഭാഷണവും നടത്തി. അബു ഹന്നത്ത് ഫൈസി ഇര്‍ഫാനി സ്വാഗതവും പി.സി.പി.മുസ്തഫ നന്ദിയും പറഞ്ഞു.