
ദമ്മാം : ഇസ്‍ലാം സഹിഷ്ണുതയുടെ മതമാണ്. മുസ്‍ലിം സമൂഹത്തിന് തീവ്രവാദിയാവാന്‍ സാധ്യമല്ല. തന്‍റെ അയല്‍വാസി അന്യ മതസ്ഥനാണെങ്കില്‍ പോലും അവനെ ബഹുമാനിക്കണമെന്നാണ് ഇസ്‍ലാം പഠിപ്പിക്കുന്നത് എന്ന് സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് യൂസുഫ് ഫൈസിയുടെ അധ്യക്ഷതയില്‍ സഫ ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് കുട്ടി കോഡൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈദരലി ശിഹാബ് തങങള്‍ക്ക് അബൂബക്കര്‍ ഹാജി ആനമങ്ങാടും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് അബൂബക്കര്‍ ഹാജി ഉള്ളണവും ഡോ. എം.കെ. മുനീറിന് അഹ്‍മദ് കുട്ടി തേഞ്ഞിപ്പലവും പി.വി. അബ്ദുല്‍ വഹാബിന് ഉമര്‍ ഓമശ്ശേരിയും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. യു.കെ. അബ്ദുല്‍ ലത്തീഫ് മൗലവി, യൂസുഫ് മൗലവി നാട്ടുകല്‍ എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അബ്ദുറഹ്‍മാന്‍ ദാരിമി അല്‍ഹസ നന്ദിയും പറഞ്ഞു.