ഇസ്‌ലാമിക കലാമേള: കമ്പളക്കാട് റെയ്ഞ്ച് ജേതാക്കള്‍

വെങ്ങപ്പള്ളി: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേളയില്‍ 120 പോയന്‍േറാടെ കമ്പളക്കാട് റെയ്ഞ്ച് ഒന്നാം സ്ഥാനം നേടി.പൊഴുതന, മാനന്തവാടി, റെയ്ഞ്ചുകള്‍ യഥാക്രമം 114, 107 പോയന്‍േറാടെ രണ്ടും മൂന്നും സ്ഥാനം നേടി. ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ റെയ്ഞ്ചിനുള്ള സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക ട്രോഫി എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാരും രണ്ടാംസ്ഥാനം നേടിയവര്‍ക്കുള്ള ശംസുല്‍ ഉലമ സ്മാരക ട്രോഫി പി.അബ്ദുള്ളക്കുട്ടി ദാരിമിയും വിതരണം ചെയ്തു.ഹാരിസ് ബാഖവി കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാല്‍, കെ.എം. നാസിര്‍മൗലവി, എ.കെ.സുലൈമാന്‍ മൗലവി, ഇ.സി.മമ്മൂട്ടി മൗലവി, ഉസ്മാന്‍ ഫൈസി പനമരം, അബൂ ഇഹ്‌സാന്‍ ഫൈസി, അബ്ദുറഹിമാന്‍ തലപ്പുഴ, യൂസഫ് ബാഖവി, ഇബ്രാഹിം മൗലവി, അഷ്‌റഫ് അമാനി, അഷറഫ് ഫൈസി, പി.കെ. ഹംസമൗലവി എന്നിവര്‍ സംസാരിച്ചു.