ഗസ്സാലി ബിരുദം നല്‍കി

കൂളിവയല്‍: ഇമാം ഗസ്സാലി അക്കാദമിയുടെ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് 15 പേര്‍ക്ക് ഗസ്സാലി ബിരുദം നല്‍കി. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.ഹംസ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. ബിരുദധാരികള്‍ക്കുള്ള ഖിന്‍ അ ദാനം മാണിയൂര്‍ അഹമ്മദ് മൗലവിയും സനദ്ദാനം പാറന്നൂര്‍ ഇബ്രാഹിം മുസ്‌ല്യാരും നിര്‍വഹിച്ചു. മൗലാനാ സല്‍മാന്‍ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. എം.ഐ.ഷാനവാസ് എം.പി., കുട്ടിമുഹമ്മദ്കുട്ടി, പി.പി.എ. കരീം, സി.മമ്മൂട്ടി, എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ അബ്ദുള്‍സലാം ബട്കലി ഉദ്ഘാടനം ചെയ്തു. സെയ്തു മുഹമ്മദ് നിസാമി, എ.കെ. അബ്ദുല്‍മജീദ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. വിദ്യാഭ്യാസ സമ്മേളനത്തില്‍ കെ.പി.എ. റഹീം, കെ.ടി.സൂപ്പി, അഡ്വ. ടി.എം. റഷീദ്, കെ.എം. അബ്ദുള്ള, അഹമ്മദ്, നസീര്‍ ഗസ്സാലി, ജംഷീര്‍ ഗസ്സാലി എന്നിവര്‍ സംസാരിച്ചു. അക്കാദമി വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ 'എന്‍ലൈറ്റ്‌മെന്റ്-09' എന്ന സി.ഡി.യുടെയും 'ഇമാം ഗസ്സാലി ജീവിതവും ദര്‍ശനവും' എന്ന പുസ്തകത്തിന്റെയും പ്രകാശനം നടന്നു.