ഖാസിയുടെ മരണം: സംയുക്ത സമരസമിതി രൂപവത്കരിച്ചു

കാസര്‍കോട്:ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആരംഭിക്കാത്തതില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. സമരം ശക്തിപ്പെടുത്തുന്നതിനായി നാലിന് യോഗം ചേരും.ഭാരവാഹികള്‍: ഇ.അബ്ദുല്ലകുഞ്ഞി(ചെയ.), കുട്ടിയാനം മുഹമ്മദ്കുഞ്ഞി, കെ.എ.അബ്ദുല്ലകുഞ്ഞി ഹാജി (വൈ. ചെയ), ഹമീദ് കുണിയ(ജന.കണ്‍.) താജുദ്ദിന്‍ ചെമ്പിരിക്ക, മുസ്തഫ (കണ്‍.) ഇബ്രാഹിം ചെര്‍ക്കള(ഖജാ.).