അച്ചടക്കമുള്ള സമൂഹസൃഷ്ടിപ്പില്‍ സമസ്തയുടെയും പോഷകസംഘടനകളുടെയും പങ്ക് ശ്ലാഘനീയം

മലപ്പുറം: അച്ചടക്കമുള്ള സമൂഹസൃഷ്ടിപ്പില്‍ സമസ്തയുടെയും പോഷകസംഘടനകളുടെയും പങ്ക് ശ്ലാഘനീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മഞ്ചേരി പുല്ലൂര്‍ റഹ്മത്ത് പബ്ലിക് സ്‌കൂളില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാതല ഇസ്‌ലാമിക് കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി. ഹസന്‍ മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ടി. ഹുസൈന്‍കുട്ടി മുസല്യാര്‍, ഒ.ടി. മുസ്തഫ ഫൈസി, എം. അസീസ് ഹാജി, കെ.എം. അബ്ദുല്ല മുസല്യാര്‍, എം.എ. റഹ്മാന്‍ മൗലവി, സി.എ. അസീസ് പുല്‍പ്പറ്റ, പി.പി. അലി ഫൈസി എന്നിവര്‍ പ്രസംഗിച്ചു.