തൃശൂര്‍ ജില്ലാ മഹല്ല്‌ നേതൃ സംഗമം മെയ്‌ 18 ന്‌

എരുമപ്പെട്ടി:ജില്ലയിലെ മഹല്ലുകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ മെയ് 18 ന് കുന്നംകുളം ലോട്ടസ് പാലസില്‍ നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. ജില്ലയിലെ 400പരം മഹല്ലുകളില്‍നിന്ന് ഖത്തീബുമാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുക്കും.സമസ്ത കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുക. മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട കാര്യങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനാണ് കണ്‍വെന്‍ഷനെന്ന് ഭാരവാഹികള്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ എം.കെ. എ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഹംസ ഉസ്താദ് റംലി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പണ്ഡിതര്‍ പങ്കെടുക്കും.