എസ്.വൈ.എസ് - എസ്.കെ.എസ്.എസ്.എഫ് താനൂര്‍ വെസ്റ്റ് പഞ്ചായത്ത് സമ്മേളനം

താനൂര്‍: എസ്.വൈ.എസ് - എസ്. കെ.എസ്.എസ്.എഫ് താനൂര്‍ വെസ്റ്റ് പഞ്ചായത്ത് സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളില്‍ താനൂര്‍ എളാരം കടപ്പുറത്ത് നടക്കും. 13ന് വ്യാഴാഴ്ച ബൈക്ക് റാലിയോടെ തുടക്കംകുറിക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തും. വൈകീട്ട് നടക്കുന്ന ഉദ്ഘാടനസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സിനാന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന സമാപനസമ്മേളനം പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.