എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം സമ്മേളനം

വണ്ടൂര്‍: ഇസ്‌ലാമിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെ ഇസ്‌ലാം വിരുദ്ധ ശക്തികളുടെ പങ്ക് തിരിച്ചറിയണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു.

എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ഹംസ എന്നിവര്‍ വിഷയാവതരണം നടത്തി. ഇ.കെ. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, ഫസല്‍ പൂക്കോയ തങ്ങള്‍, കെ.ടി. മൊയ്തീന്‍ ഫൈസി, കെ.ടി. കുഞ്ഞിമാന്‍ ഹാജി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. ഹസ്സന്‍ മുസ്‌ലിയാര്‍, ഗഫൂര്‍ ഫൈസി കാട്ടുമു, ഉബൈദുല്ല ഫൈസി വാണിയമ്പലം, ഫരീദ് റഹ്മാനി കാളികാവ്, കെ.വി അബ്ദുറഹിമാന്‍ ദാരിമി, ഒ.പി.അലി ഫൈസി, വി.എ.കെ. തങ്ങള്‍, വി. ആറ്റക്കോയ തങ്ങള്‍, സി.എ. കുട്ടി മൗലവി, ലത്വീഫ് ദാരിമി, മജീദ് വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു. സി. അബ്ദുല്ല മൗലവി സ്വാഗതവും ബഹാഉദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു