ആദര്‍ശ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി

കൊടുവള്ളി: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സന്ദേശയാത്രയ്ക്ക് ഓമശേരിയില്‍ സ്വീകരണം നല്‍കി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സലാംഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ സയ്യിദ്മുഹമ്മദ്‌കോയ ജമലുല്ലൈലിതങ്ങള്‍, ആര്‍.വി.കുട്ടിഹസന്‍ദാരിമി, അബൂബക്കര്‍ ഫൈസി മലയമ്മ, മുസ്തഫ മുണ്ടുപാറ, സി.എച്ച്.മുഹമ്മദ് സഅദി, റഫീഖ് സകരിയ്യഫൈസി, നവാദ് ദാരിമി, കെ.എന്‍.എസ്. മൗലവി, എം.കെ.ഉമര്‍ബാഖവി, എന്‍.മുഹമ്മദലി ഫൈസി, പി.സി. ആലിക്കുഞ്ഞിഫൈസി, യു.കെ.ഹുസൈന്‍, പി.പി.കുഞ്ഞാലന്‍കുട്ടിഫൈസി, ആര്‍.വി.സലാം, ഗഫൂര്‍ ഫൈസി, സദഖത്തുള്ള ദാരിമി എന്നിവര്‍ പ്രസംഗിച്ചു. പി.വി.അബ്ദുറഹ്മാന്‍ സ്വാഗതവും ഹുസൈന്‍ നന്ദിയും പറഞ്ഞു.