ഇസ്‌ലാമിക് കലാമേള മലപ്പുറം ജില്ലാമത്സരം നാളെ

മലപ്പുറം: മദ്രസ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന ഇസ്‌ലാമിക കലാമേളയുടെ ജില്ലാമത്സരം ശനിയാഴ്ച നടക്കും. സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്രകൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി. മഞ്ചേരി പുല്ലൂര്‍ റഹ്മത്ത് കാമ്പസിലാണ് മത്സരം. മദ്രസ, റേഞ്ച്, മേഖലാ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായ 1000-ത്തോളം പേര്‍ പങ്കെടുക്കും.

60 ഇനങ്ങളിലാണ് മത്സരം. ശനിയാഴ്ച രാവിലെ 8.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

കലാമേളയോടനുബന്ധിച്ച് വെള്ളിയാഴ്ച മഞ്ചേരിയില്‍ കലാജാഥ നടക്കുമെന്ന് എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് പി. ഹസന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.ടി. ഹുസൈന്‍കുട്ടി മൗലവി, എം.എ. റഹ്മാന്‍ മൗലവി, എം. അബ്ദുല്‍അസീസ് ഹാജി, സി. അബ്ദുല്‍അസീസ് മൗലവി പുല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു.