എസ്.വൈ.എസ് ജില്ലാ പൈതൃകബോധന യാത്രക്ക് പ്രൗഢോജ്വല തുടക്കം

മലപ്പുറം: സുന്നിയുവജന സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃകബോധന പ്രയാണത്തിന് ഖുത്വുബുസ്സമാന്‍ മമ്പുറം തങ്ങളുടെ മണ്ണില്‍ നിന്ന് ഉജ്ജ്വല തുടക്കം.
എസ്.വൈ.എസ്. പൈതൃകബോധന ആദര്‍ശം ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്‍് എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയുടെ രണ്‍് ഭാഗങ്ങളില്‍ നടത്തുന്ന പൈതൃകബോധന പ്രയാണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ എത്തിച്ചേരും. സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങള്‍ക്ക് നിവാരണം നല്‍കുന്ന രീതിയിലാണ് ബോധനപ്രയാണം സംവിധാനിച്ചിരിക്കുന്നത്. ക്യാപ്റ്റ•ാര്‍ക്ക് സമസ്തയുടെ മൂവര്‍ണ്ണ പതാക കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
മമ്പുറത്ത് ചേര്‍ന്ന ഉദ്ഘാടന സമ്മേളനം ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൈതൃകബോധനം ചെയര്‍മാന്‍ പി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ക്യാപ്റ്റന്‍ എം.പി. മുസ്തഫല്‍ ഫൈസി, വെസ്റ്റ് ക്യാപ്റ്റന്‍ ഒ. അബ്ദുസ്സമദ് ഫൈസി, ഡയറക്ടര്‍ ഹാജി കെ. മമ്മദ്, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, പി.എ. ജലീല്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സി.കെ. അബു മുസ്‌ല്യാര്‍, അരിപ്ര അസീസ് ഫൈസി, കാളാവ് സൈതലവി മുസ്‌ല്യാര്‍ പ്രസംഗിച്ചു. കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതവും യു. മുഹമ്മദ് ശാഫി നന്ദിയും പറഞ്ഞു. വെസ്റ്റ് യാത്ര എടരിക്കോട് സ്വീകരണത്തിന് ശേഷം ചെമ്മാട് സമാപിച്ചു. ഇന്ന് കാലത്ത് 9 മണിക്ക് വെളിയങ്കോട് നിന്ന് പ്രയാണം ആരംഭിക്കും. 10 മണി ചങ്ങരംകുളം, 3 ന് വളാഞ്ചേരി, 4 ന് കോട്ടക്കല്‍, 5 ന് പറമ്പില്‍പീടിക എന്നിവിടങ്ങളില്‍ പ്രയാണം നടത്തി 7 മണിക്ക് ചേലേമ്പ്രയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. ഈസ്റ്റ് പ്രയാണം കൊണ്‍ോട്ടി, നെടിയിരുപ്പ് എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം പൊതുസമ്മേളനത്തോടെ സമാപിച്ചു. ഇന്ന് കാലത്ത് 9 മണിക്ക് ഇരുമ്പുഴിയില്‍ നിന്ന് പ്രയാണം ആരംഭിക്കും. 10 ന് കൂട്ടിലങ്ങാടി, 11 ന് അങ്ങാടപ്പുറം, 3 ന് താഴെക്കോട്, 4 ന് ചെമ്മാണിയോട്, 5 ന് പാണ്‍ിക്കാട്, 7 മണി മഞ്ചേരി പയ്യനാട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഉമര്‍ ദര്‍സി തച്ചണ്ണ, സലീം എടക്കര, സി.എ. അബ്ദുള്ള മൗലവി, കെ.ടി. മൊയ്തീന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഗഫൂര്‍ ഫൈസി കാട്ടുമുണ്‍, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, ഹംസ റഹ്മാനി, അബ്ദുള്ള ഫൈസി ചെറുകുളമ്പ്, അലി ഫൈസി പാവണ്ണ, എം.പി. കടുങ്ങല്ലൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കാദര്‍ ഫൈസി കുന്നുംപുറം, പി.കെ. ലത്തീഫ് ഫൈസി, സിദ്ദിഖ് ഫൈസി അമ്മിനിക്കാട്, സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, മൂസ മുസ്‌ല്യാര്‍ വളയംകുളം, പി.വി. മുഹമ്മദ് മൗലവി എടപ്പാള്‍, പി.സി. മുഹമ്മദ് മാസ്റ്റര്‍, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, സിദ്ധിഖ് ഫൈസി അമ്മിനിക്കാട്, അബ്ദുല്‍ ഖാദര്‍ ഖാസിമി, അഷ്‌റഫ് മുസ്‌ല്യാര്‍, സലാം ഹാജി, സി.കെ. മൊയ്തീന്‍ ഫൈസി, സി. അബ്ദുല്ല മൗലവി, മജീദ് ദാരിമി വളരാട്, കെ.ടി. മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു