വാര്‍ഷിക സമ്മേളനം സമാപിച്ചു

മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ്. കൊമ്പങ്കല്ല് ശാഖയുടെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ദ്വിദിന സമ്മേളനം സമാപിച്ചു. വിജ്ഞാനസദസ്സ് ഉച്ചാരക്കടവ് എം.എഫ്.ഡി. പി.പി. ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പുഹാജി അധ്യക്ഷത വഹിച്ചു. കെ.പി. ഷാഫി ദാരിമി ഉദ്‌ബോധനവും കെ. ഫൈസല്‍ ഖിറാഅത്തും നടത്തി. സി.കെ. അബ്ദുന്നാസര്‍ ഫൈസി സ്വാഗതവും സി.ടി. അബൂബക്കര്‍ സിദ്ധീഖ് നിസാമി നന്ദിയും പറഞ്ഞു.