ഇസ്‌ലാമിക് കലാ സാഹിത്യ മേള

ഇരിട്ടി: ഇരിട്ടി റെയിഞ്ച് ഇസ്‌ലാമിക് കലാ സാഹിത്യ മേളയില്‍ വള്ളിത്തോട് മദ്രസയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തൊട്ടിപ്പാലം നൂറുല്‍ ഹുദാ മദ്രസ രണ്ടാം സ്ഥാനവും കീഴൂര്‍ സിറാജുല്‍ ഇസ്‌ലാം മദ്രസ മൂന്നാം സ്ഥാനവും നേടി.കീഴൂര്‍ മദ്രസാ കാമ്പസില്‍ കലാ മത്സര പരിപാടികള്‍ കെ.ടി.അബ്ദുള്ള മൗലവി ഉദ്ഘാടനംചെയ്തു. കെ.ശരീഫ് ഹാജി പതാക ഉയര്‍ത്തി.കെ.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. അബ്ദുല്‍മജീദ് റഹ്മാനി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മൂസ ഹാജി ട്രോഫികള്‍ വിതരണംചെയ്തു. പി.സി.എം.ബഷീര്‍ മൗലവി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. അസീഫ് മൗലവി, മുഹമ്മദ് അമീനുല്‍ ഫാരിസ് സംസാരിച്ചു. കെ.ഷൗക്കത്തലി മൗലവി സ്വാഗതവും ജലീല്‍ ഫൈസി നന്ദിയും പറഞ്ഞു.