സനദ്ദാന സമ്മേളനം ഇന്ന് സമാപിക്കും

മലപ്പുറം: കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് 22-ാം വാര്‍ഷിക സനദ്ദാന സമ്മേളനം ശനിയാഴ്ച സമാപിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന മഹല്ല് സംഗമം സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സി.കെ.എം സ്വാദിഖ്മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഫിഖ്ഹ് കോണ്‍ഫറന്‍സ് സയ്യിദ് ജിഫ്രി മുത്തുക്കോയതങ്ങള്‍ ഉദ്ഘാടനംചെയ്യും. എ.പി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ്മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും.