കാരക്കുന്ന് : സമസ്ത നമ്മുടെ പൈതൃകം എന്ന സന്ദേശവുമായി സമസ്ത തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി മെയ് 19 ന് (ബുധന്‍ ) കാരക്കുന്നില്‍ വെച്ച് സമസ്ത സമ്മേളനം നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര് , കോട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഹമീദ് ഫൈസി അന്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ , ആശിഖ് കുഴിപ്പുറം തുടങ്ങി പണ്ഡിതന്മാര് , നേതാക്കള്‍ , ഉസ്താദുമാര്‍ , ഉലമാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ മുഫത്തിശ് അബ്ദുല്‍ അസീസ് മുസ്ലിയാര് കാരക്കുന്ന്, എ. അശ്റഫ് മാസ്റ്റര്‍ , എം. അഹമ്മദ് നാണി, അലവി മുസ്ലിയാര് മഞ്ഞപ്പെറ്റ, കുഞ്ഞിപ്പു മുസ്ലിയാര് പേലേപ്പുറം, ഉമര്‍ മുസ്ലിയാര് പാണ്ട്യാട്, അശ്റഫ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.