

എന്തെങ്കിലും കാരണവശാല്‍, വീട്ടുകാരന്‍ വീട്ടുകാരിയെ വിവാഹ മോചനം ചെയ്താല്‍ പോലും അവള്‍വീട്ടില്‍ നിന്ന് പുറത്തു പോകാനോ അവളെ പുറത്താക്കാനോ പാടില്ല. മടക്കിയെടുക്കാന്‍ സൗകര്യമാക്കത്തക്ക വിധം, വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ‘ഇദ്ദ’യുടെ കാലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ അകന്ന് കഴിയണം. അക്കാലത്ത് അവള്‍ക്ക് ചെലവ് കൊടുക്കുകയും വേണം.
മതിയായ കാരണമുണ്ടെങ്കില്‍ പുരുഷന്നും സ്ത്രീക്കും പിണങ്ങിക്കൊണ്ട് തന്നെ വീട്ടിലോ പുറത്തോ താമസിക്കാം. ശറഈ നന്‍മ പരിഗണിക്കണമെന്നേയൊള്ളു. സ്ത്രീകളുമായി, ആവശ്യമാണെന്നു കണ്ടാല്‍ വീട്ടില്‍ കിടപ്പറയില്‍ പിണങ്ങി ക്കഴിയാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കന്നുണ്ട്. റസൂല്‍ തിരുമേനി ഭാര്യമാരുമുണ്ടായ ഒരു സൗഹാര്‍ദ്ദപ്പിണക്കത്തില്‍ വീട്ടിനു പുറത്തു പിണങ്ങി ക്കഴിഞ്ഞ സംഭവം ബുഖാരി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ഒരാള്‍ ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കാന്‍ പാടില്ല. ഒരാള്‍ തനിച്ച് വീട്ടില്‍ ഉറങ്ങുവാനും പാടില്ല. ഇബ്‌ന !ുഉമര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: ഒറ്റക്ക് ഒരു വീട്ടില്‍ രാപ്പാര്‍ക്കുന്നതും തനിച്ചു യാത്ര പോകുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (അഹ്മദ് മുസ്‌നദ് 191)
കള്ളന്‍ വരികയോ ശത്രു അക്രമിക്കുകയോ പരസഹായം ആനിവാര്യമാകുന്ന രോഗം പിടി പെയുകയോ ചെയ്താല്‍ ഉണ്ടായെക്കാവുന്ന വിഷമം കണക്കിലെടുത്താണ് ഒറ്റക്കു ഉറങ്ങുന്നതിനെ തിരുനബി വിലക്കിയത്. ഒരാള്‍ കൂട്ടിനുണ്ടായാല്‍ ഉപകാര പ്പെടും. രോഗമായാല്‍ ശുശ്രൂഷിക്കുന്നതിന് അത്യാവശ്യമാണ്. മരിച്ചെന്നു വന്നാലും ഒരാള്‍ കൂടെ വേണം. അടഞ്ഞ വാതിലിനുള്ളില്‍ മരിച്ചു കിടക്കുന്നത് അടഞ്ഞ അധ്യായമാണ്. (അല്‍ഫഥുറബ്ബാനി 5:64)
ചുമരോ പാരപ്പെറ്റോ ഇല്ലാത്ത വീടിന്റെ മേല്‍ഭാഗത്ത് ഉറങ്ങുന്നതും നബി(സ) വിലക്കിയിരിക്കുന്നു. അവിടുന്ന് പറയുന്നു: വല്ല ആളും വീടിന്റെ മേല്‍ഭാരത്ത് കിടന്നുറങ്ങി ഉരുണ്ട് വീണാല്‍, ചുമരില്ലാത്ത സ്ഥലമായിരുന്നെങ്കില്‍ അവന്റെ കാര്യത്തില്‍ വീട്ടുകാരന്ന് യാതൊരു ഉത്തരമാദിത്തവുമില്ല. (അബൂദാവൂദ് സൂനന്‍5041)
ഉറക്കത്തില്‍ ചിലപ്പോള്‍ ഉരുണ്ടെന്നു വരും. എഴുന്നേറ്റു നടന്നെന്നും വരും. മറയോ, ചുമരോ ഇല്ലാത്ത തട്ടിന്‍ പുറത്ത് ഉറങ്ങിയാല്‍ ഉരുണ്ട് താഴെ വീണെന്നും വരും. ചിലപ്പോള്‍ ഇത് അന്ത്യയാത്രയാകും. അങ്ങനെ വന്നാല്‍ ആ അപകടത്തിലോ മരണത്തിലോ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല. അതിനാല്‍ വീട്ടുകാരെ ഇത് ബോധവല്‍കരിക്കണം.
വീട്ടിലെ പൂച്ച
പൂച്ച വളരുന്ന വീട് വീട്ടുകാരന്റെ നല്ല സ്വഭാവത്തിന്റെ ചിഹ്നമാണ്. അതിനെ ആക്രമി ക്കരുത്. അവക്കു തിന്നാന്‍ കൊടുക്കുന്നത് പുണ്യമാണ്. നജസ് തിന്നുന്നത് കാണാത്ത പക്ഷം ആ പൂച്ച വെള്ളത്തില്‍ തലയിടുന്നത് കൊണ്ട് ആ വെള്ളം നജസല്ല. ഭക്ഷണത്തില്‍ തലയിട്ട് ഭക്ഷണം കഴിക്കുന്നതിനും വിലക്കില്ല.
അബ്ദുല്ലാഹിബ്‌നു അബീ ഖതാദഃ ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരിക്കല്‍ തനിക്ക് വുളു ചെയ്യാനായി വെച്ച പാത്രത്തില്‍ പൂച്ച തലയിട്ടു. അദ്ദേഹം ആ വെള്ളം കൊണ്ട് വുളു എടുക്കുകയും ചെയ്തു. അനുയായികള്‍ പറഞ്ഞു: അബൂ ഖതാദഃ പൂച്ച ആ വെള്ളത്തില്‍ തലയിട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: തിരുമേനി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പൂച്ച വീട്ടിലെ ഒരംഗമാണ്, അത് നിങ്ങളുടെ വീട്ടില്‍ ചിറ്റിക്കറങ്ങുന്ന സ്ത്രീപുരുഷ വര്‍ഗം മാത്രമാണ്. (അഹ്മദ് മുസ്‌നദ് 5:309) മറ്റൊരു റിപ്പോര്‍ട്ടില്‍ പൂച്ച നജസാക്കില്ല എന്നുമുണ്ട്.
ഗൃഹ സംഗമം
കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കണം. വീട്ടുകാര്യമായാലും നാട്ടുകാര്യമായാലും കൂടിയാലോചിക്കുന്ന സ്വഭാവമാണ് ഇസ്ലാമിന്റെത്. അക്കാര്യം ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട ആഭ്യന്തരമോ, അല്ലാത്തതോ ആയ കാര്യങ്ങള്‍ ഒരു മേശക്കു ചിറ്റുമിരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുകയാണ് വേണ്ടത്. കുടുംബ ഭദ്രതക്ക് ഇത് അനിവാര്യമാണ്.
വീട്ടിലെ ഭരണീയരുടെ സകല കാര്യങ്ങളെ പറ്റിയും ഏല്‍പ്പിക്കപ്പെട്ട ഗൃഹനാഥന്‍ ആദ്യം ചോദ്യം ചെയ്യപ്പെടും. പക്ഷേ, കുട്ടികള്‍ വലുതാവും തോറും വീട്ടു ഭരണം കൂട്ടുത്തരമാദിത്തത്തില്‍ വരുന്നു. അതു കൊണ്ട് കൂടിയാലോചന അനിവാര്യമാകുകയും ചെയ്യുന്നു. നല്ല ഒരു കുടുംബം വാര്‍ത്തെയുക്കാന്‍ അദ്ദേഹത്തെ സഹായിക്കലും സഹകരിക്കലും കുടുംബാംഗങ്ങളുടെ കടമയാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കൂടി സമാഹരിച്ച് അതില്‍ നിന്ന് ഉരുത്തിതയുന്ന സുന്ദരമായ ആദര്‍ശം കിട്ടാനാണ് കുടുംബ സംഗമം നടത്തുന്നത്. ഹജ്ജ്, ഉംറ, വ്രതം, ദാനധര്‍മങ്ങള്‍, കുടുംബബന്ധങ്ങം പുതുക്കാന്‍ഉള്ള യാത്ര, അനുവദനീയമായ ഉല്ലാസ യാത്ര, കല്യാണ ക്ഷണം, കല്യാണ സദ്യ, അഖീഖ:, വീടുമാറ്റം, സാധുസംരക്ഷണമാര്‍ഗങ്ങള്‍, കത്തെഴുത്ത്, കുടുംബ പ്രശ്‌നങ്ങള്‍, അത് പരിഹരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെല്ലാം കൂടിയാലോചനകള്‍ വഴി തീരുമാനം കണ്ടെത്തുന്നതാണ് ഉത്തമം.
മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ പ്രശ്‌നപരിഹാര മാര്‍ഗങ്ങളിലുണ്ടാ യേക്കാവുന്ന ഭിന്നാഭിപ്രായങ്ങളും ചര്‍ച്ച വഴി ഏകീകരിക്കാം. ആനുകൂല്യങ്ങള്‍, അവകാശങ്ങള്‍, അനന്തരം എന്നിവയിലും, വൈവാഹിക കുടുംബ സ്ഥാപനത്തിലും, പക്ഷപാത പരമോ തെറ്റിദ്ധാരണാജനകമോ ആയ തീരുമാനങ്ങള്‍ എടുക്കരുത്. ചില മക്കള്‍ക്ക് മാത്രം ഇഷ്ടദാനം ചെയ്യുന്നതും കുടുംബബന്ധം തകര്‍ക്കാന്‍ ഹേതുവാകും. മാത്രമല്ല അനന്തരക്കാരില്‍ ചിലരെ തടയാന്‍ വേണ്ടി സ്വത്ത ചിലരുടെ മേല്‍ ജീവിതകാലത്തു തന്നെ ‘തീര്’ കൊടുത്താല്‍ ‘വിചാരണ നാളില്‍’ അയാള്‍ക്ക് അല്ലാഹുവില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യം അല്ലാഹു തടഞ്ഞു വെക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു.
കുട്ടികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയുള്ളവരാക്കാന്‍ ഗൃഹനായകനും നായികയും തങ്ങളുടെ ചെറുപ്പത്തിലെ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കണം. കുടുംബ കാര്യങ്ങ ളില്‍ അന്യര്‍ കൈകടത്താന്‍ അവസരം സൃഷ്ടിക്കരുത്.
ഭിന്നിപ്പും മക്കളും
അല്ലറചില്ലറ തര്‍ക്കം കുടുംബ ജീവിതത്തില്‍ ഉണ്ടായേക്കും. എങ്കിലും സന്ധി ഗുണപ്രദവും സത്യത്തിലേക്കുള്ള തിരിച്ചു വരവ് മഹത്തരവുമാണ്. പക്ഷേ വീട്ടിനക്കത്ത് വിപ്ലവകരമായ കുഴപ്പമുണ്ടാക്കുന്നത് അപകടം വരുത്തും. ഉമ്മയും വാപ്പയും പിണങ്ങുകയും പിതാവ് കുട്ടികളോട് “ഉമ്മയോട് മിണ്ടിപ്പോകരുത്” എന്നു പറയുകയും ചെയ്താല്‍ ആ വീട്ടിലുണ്ടാകുന്ന അവസ്ഥ ഓര്‍ത്തു നോക്കുക! ഉമ്മ മറിച്ചും! അതോയെ ആ കുടുംബം ആകെ കുഴപ്പത്തിലായി. അതിനാല്‍ വീട്ടില്‍ ഭിന്നിപ്പില്ലാതെ കഴിക്കണം.
വീട്ടിലെ ഭദ്രത
ദീനി കാഴ്ചപ്പാടില്‍ നടപടി ദൂഷ്യമുള്ളവന്‍, വീട്ടില്‍ കടക്കുന്നത് കരുതിയിരിക്കണം. തരുമേനി പറയുന്നത് കാണുക: ചീത്ത കൂട്ടുകാരോടൊപ്പം ഇരിക്കുന്നത് കൊല്ലന്റെ ആലയില്‍ ഇരിക്കുന്നതിന് സമമാണ്. (അബൂദാവൂദ്)
കൊല്ലന്റെ ഉലക്കക്കരികെയിരുന്നാല്‍ നിന്റെ ഭവനവും വസ്ത്രവും കത്താനിടയണ്ട്. ഒന്നുമില്ലെങ്കില്‍ അവന്റെ ദുര്‍ഗന്ധമെങ്കിലും നിനക്ക് ഉപദ്രവമാടിരിക്കും. (ബുഖാരി 4:323)
ഏതെങ്കിലും വിധത്തില്‍ വീട്ടില്‍ ഫസാദ് വളര്‍ന്നാല്‍ ആവീട് കരിഞ്ഞതു തന്നെ. എത്രയെത്ര വീടുകളുടെ ഭദ്രതയാണ് ഫസാദുകാരുടെ കരങ്ങളും നാക്കും തകര്‍ക്കുന്നത്. അത് കുടുംബത്തില്‍ ശത്രുത വിതക്കും. കുടുംബനാഥനെയും നായികയേയും തന്നില്‍ അകറ്റും. നാക്കിന്‍ തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന പരദൂഷണത്തിന്റെയും ഏഷണിയുടെയും കൈവിഷത്തിന്റെയും സിഹ്‌റിന്റെയും പേരില്‍ എത്രയെത്ര കുടുംബങ്ങളാണ് തകര്‍ന്ന തരിപ്പണമായത്.!
കുടുംബാംഗങ്ങള്‍ക്കിടയില്‍ കുഴപ്പത്തിന്റെ വിത്ത് പാകുന്നവര്‍ അല്ലാഹുവിന്റെ ശാപത്തിനിരയാകും. പാതാവിന്നും മക്കള്‍ക്കും ഇടയിലുള്ള ബന്ധം അകറ്റാന്‍ പ്രവര്‍ത്തിക്കുന്നവരത്രയും അല്ലാഹുവിന്റെ കോപത്തിനിരയായവരാണ്. പരദൂഷണവും ഏഷണിയുമായി കഴിയുന്ന സ്ത്രീകളെയും പുരഷന്‍മാരെയും അവര്‍ അയല്‍വാസികളാണെങ്കില്‍ പോലും വീട്ടിലേക്ക് അടുപ്പിക്കരുത്.
വീടിന്റെ ഉമ്മരപ്പടി(വീട്ടുകാരി)യാണ് ഇവിടെ അധികം ശ്രദ്ധ ചെലുത്തേണ്ടത്. ഒരിക്കല്‍ നബി(സ) അല്‍പം ഗൗരവത്തില്‍ അനുചരന്‍മാരോയാടി ഇങ്ങനെ ചോദിച്ചു: “ഏതു ദിവസമാണ് ഞാന്‍ ഇഹ്‌റാം ചെയ്യേണ്ടത്?”മൂന്നു പ്രാവശ്യം നബി(സ) ഇങ്ങനെ ആവര്‍ത്തിച്ചു. സഹാബാക്കള്‍ പറഞ്ഞു: ഹജ്ജുല്‍ അക്ബറിന്റെ ദിവസം. പിന്നീട് അവിടുന്ന് ഹജ്ജുല്‍ അക്ബറിലെ പൊതുപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കു ചെയ്തു തരേണ്ട അവകാശമെന്താണ ന്നറി യാമോ? നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വീട്ടിലേക്ക് കടത്താതിരിക്കുക യാണവര്‍ വേണ്ടത്. അത്തരക്കാര്‍ നിങ്ങളുടെ വീട്ടില് പ്രവേശിക്കുകയോ, നിങ്ങളുടെ വിരിപ്പില്‍ സ്പര്‍ഷിക്കുകയോ ചെയ്യരുത്.(തിര്‍മദി)
സ്ത്രീകള്‍, അവരുടെ പിതാവോ ഭര്‍ത്താവോ ‘വീട്ടിലേക്ക് കടത്തരു’തെന്ന് പറഞ്ഞ അയല്‍ക്കാരികളെ പോലും വീട്ടിലേക്കു കടത്തരുത്. കുടുംബം നന്നാകാന്‍ ഈ അനുസരണം ആവശ്യമാണ്. വീട്ടുകാരന്റെ പ്രവര്‍ത്തനത്തില്‍ ഭംഗം വന്നാല്‍ പോലും സദുപദേശം ചെയ്യാന്‍ അധികാരം വീട്ടുകാരിക്കുണ്ട്. നല്ലൊരു വീടുണ്ടാകാന്‍ അത് അത്യാവശ്യമാണ്. ഗൃഹനാഥന്‍ സദാ വീട്ടിലുണ്ടാവുന്നത് കൊണ്ട് ധാരാളം ഗുണങ്ങ ളുണ്ട്. ‘ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ’ എന്ന മട്ടില്‍ അങ്ങാടിയില്‍ മാത്രം സമയം പാഴാക്കരുത്.
സന്ദര്‍ഭോചിതം സന്താനങ്ങള്‍ക്കു വേണ്ട ശിക്ഷണം നല്‍കാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം ആവശ്യമാണ്. എങ്ങോട്ടെന്നില്ലാതെ, ഒന്നും പറയാതെ, വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്നത് വീട്ടുടമക്ക് നന്നല്ല. കുട്ടികളെയും ഭാര്യയെയും മറ്റു കുടുംബാംഗ ങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യാന്‍ ഗൃഹനാഥന്റെ സാന്നിദ്ധ്യം വീട്ടില്‍ അനിവാര്യമാണ്.