ഇസ്‌ലാമിക് കലാമേള 15ന് എടപ്പാളില്‍

തിരൂര്‍: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക് കലാമേള 15ന് എടപ്പാള്‍ മാണൂരിലെ മുഹ്‌യുനുല്‍ ഇസ്‌ലാം കാമ്പസില്‍ നടക്കും. തിരൂര്‍, ചേളാരി, കോട്ടയ്ക്കല്‍, വളാഞ്ചേരി, പൊന്നാനി, ചെമ്മാാട് എന്നീ കേന്ദ്രങ്ങളില്‍നിന്നായി ആയിരത്തില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍ മേള ഉദ്ഘാടനംചെയ്യും.ആലോചനായോഗത്തില്‍ ടി. മൊയ്തീന്‍ പുറങ്ങ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എന്‍.ടി.എം കുട്ടി, കെ. അലി, ടി.കെ. ഇബ്രാഹിം, നാസര്‍ഫൈസി കൊമ്പല്ല്, സി. അലി, പി.കെ. അബ്ദുല്‍ഖാദര്‍, പി.എം. റഫീഖ് അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.