ടി.കെ.എം.ബാവ മുസ്‌ല്യാര്‍ 14ന് ഖാസിയായി സ്ഥാനമേല്‍ക്കും

കുമ്പള:കുമ്പള പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട 21ല്‍പ്പരം ജമാ അത്ത് ഉള്‍ക്കൊള്ളുന്ന കുമ്പള മേഖലാ സംയുക്ത ഖാസിയായി കാസര്‍കോട് ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ 14ന് വൈകുന്നേരം 4 മണിക്ക് സ്ഥാനമേല്‍ക്കും. കുമ്പള സി.എം. ഉസ്താദ് നഗറില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഖാസിയെ തലപ്പാവ് അണിയിക്കും. മഞ്ചേശ്വരം സംയുക്ത ജമാ അത്ത് പ്രസിഡന്റ് സയ്യിദ് അതാ ഉള്ള തങ്ങള്‍ ഉദ്യാവര്‍ പ്രാര്‍ഥന നടത്തും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.