സമസ്ത കലാമേള 12ന്

കല്പറ്റ: സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക കലാമേള മെയ് 12ന് ഒന്‍പതുമണിക്ക് വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പതിന്നാല് മേഖലാ മത്സരങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 750 അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കും.