സമസ്ത പ്രസിഡന്‍റിന് സ്വീകരണം; ഷാര്‍ജയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഷാര്‍ജ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു..ഇ യിലെത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും പ്രമുഖ സൂഫീവര്യനുമായ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് ഷാര്‍ജയില്‍ സ്വീകരണം നല്‍കുന്നു. പരിപാടിയുടെ വിജയത്തിന് വേണ്ടി കടവല്ലൂര്‍ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെയര്‍മാനും അബ്ദുള്ള ചേലേരി ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാര്‍ജയില്‍ തുടക്കം കുറിച്ചു. രൂപീകരണ യോഗത്തില്‍ കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖലീല്‍ റഹ്മാന്‍ കഷിഫി, ത്വഹ സുബൈര്‍ ഹുദവി, അബ്ദുല്‍ റസാക്ക് തുരുത്തി, സ്വബ്രത് റഹ്മാനി എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും അബ്ദുല്‍ റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍ : രക്ഷാധികാരികള്‍ - കെ എച്ച് എം. അഷ്‌റഫ്‌, അലി കുഞ്ഞി, നിസാര്‍ തളങ്കര, മൊയ്തുണ്ണി ഹാജി കടവല്ലൂര്‍ , അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍), ചിമ്മന്‍ സുലൈമാന്‍ ഹാജി, ത്വഹ സുബൈര്‍ ഹുദവി, റഷീദ് ബാഖവി, മൂസ പള്ളിക്കര, അബ്ദുല്‍ ഖാദര്‍ , സ്വബ്രത്ത് റഹ്മാനി, അബ്ദുല്‍ ഗഫൂര്‍ നദവി (വൈ.ചെയര്‍.), അബുള്ള ചേലേരി (ജന.കണ്‍), അബ്ദുല്‍ റസാഖ് വളാഞ്ചേരി (വര്‍ക്കിംഗ് കണ്‍വീനര്‍), അഹ്മദ് സുലൈമാന്‍ ഹാജി (ട്രഷറര്‍), മൊയതു സി സി, ഇസ്ഹാക് കുന്നക്കാവ്, അബ്ദുല്‍ ഖാദര്‍ , അബ്ബാസ്‌ കുന്നില്‍(ജോ.കണ്‍.), ഖലീല്‍ റഹ്മാന്‍ കാഷിഫി, അബ്ദുല്‍ റസാഖ് തുരുത്തി, (പ്രോഗ്രാം കണ്‍വീനര്‍), അബ്ദുല്‍ റസാഖ് തുരുത്തി, ഹംസ മുക്കൂട് (സ്റ്റേജ് ) ഫൈസല്‍ പയ്യനാട്, അഷ്‌റഫ്‌ ദേശമംഗലം (വോളണ്ടിയര്‍).
- ishaqkunnakkavu