അല്‍ഐന്‍
: ഉസ്താത്
അത്തിപ്പറ്റ മുയ്തീന് കുട്ടി
മുസ്ലിയാരുടെ മഹനീയ
സാന്നിദ്ധ്യത്തില്‍ പ്രവാചക
സ്നേഹം തുടിച്ചു നിന്ന
പരിപാടികളോടെ അല്‍ ഐന്‍ സുന്നി
സെന്റര്‍ നബിദിനമാഘോഷിച്ചു.
ദാറുല്‍ഹുദാ
ഇസ്ലാമിക് സ്കൂള്‍ അങ്കണത്തില്‍
നടന്ന ചടങ്ങ് സ്കൂള്‍
പ്രിന്‍സിപ്പാള്‍ സയ്യിദ്
അജ്മല്‍ മാസ്റ്റര്‍ ഉദ്ഘാടനം
ചെയ്തു. മൂല്യങ്ങളെ
തിരസ്കരിക്കുകയും ഭൗതികതയോട്
അന്തമായ ഭ്രമം പ്രകടിപ്പിക്കുകയും
ചെയ്യുന്ന വര്‍ത്തമാന കാല
സമൂഹം മോചനത്തിന്റെ ഭാഗമായ
പ്രവാചക ചര്യയിലേക്ക്
മടങ്ങണമെന്ന് സയ്യിദ് അജ്മല്‍
മാസ്റ്റര്‍ ഉദ്ഘാടന പ്രസംഗത്തില്‍
ഉണര്‍ത്തി. വിശ്വാസത്തിന്റെ
പൂര്‍ത്തീകരണത്തിന് പ്രവാചക
സ്നേഹം അനിവാര്യമാണെന്ന്
മുഖ്യ പ്രഭാഷണം നടത്തിയ
സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ
പറഞ്ഞു. ചെയര്മാന്
സയ്യിദ് വി.പി.
പൂക്കോയ തങ്ങള്‍
അധ്യക്ഷനായിരുന്നു.
കണ്‍വീനര്‍
ഇ.കെ.
മൊയ്തീന്
ഹാജി സ്വാഗതം പറഞ്ഞു.
പ്രാര്‍ത്ഥനക്ക്
മുഈനുദ്ദീന് ജിഫ്രി തങ്ങള്‍
നേത്രത്വം നല്കി. അസര്‍
നിസ്കാരത്തിന് ശേഷം ആരംഭിച്ച
മൌലിദ് പാരായണത്തോടെയാണ്
പരിപാടികള്‍ക്ക് തുടക്കം
കുറിച്ചത്. സമസ്ത
നടത്തിയ അഞ്ച് , ഏഴ്,
പത്ത് ,
എന്നീ ക്ലാസ്സുകളിലെ
പൊതു പരീക്ഷകളില്‍ ഉന്നത
വിജയം കരസ്ഥമാക്കിയ ദാറുല്‍ഹുദാ
മദ്രസ്സ വിദ്യാര്‍ത്തികള്‍ക്കുള്ള
സര്റ്റിഫിക്കറ്റുകള്
ഉസ്താദ് മുയ്തീന് കുട്ടി
മുസ്ലിയാര് ചടങ്ങില്‍ വിതരണം
ചെയ്തു. വിദ്യാര്‍ത്തികള്‍ക്കായി
സുന്നി ബാലവേദി നടത്തിയ കലാ
മത്സരങ്ങളില്‍ വിജയിച്ച
വര്‍ക്കുള്ള സമ്മാന ദാനവും
നടന്നു. പ്രൊഫസര്‍
സയ്യിദ് അജ്മല്‍ മാസ്റ്റര്‍
, സൈനുദ്ധീന്‍
മാസ്റര്‍ , ആറ്റക്കോയ
തങ്ങള്‍ , തുടങ്ങിയവര്‍
സമ്മാന ദാനം നിര്‍വഹിച്ചു.
പ്രവാചക
കീര്‍ത്തനങ്ങള്‍ നിറഞ്ഞു
നിന്ന ദാറുല്‍ഹുദാ മദ്രസ്സ
വിദ്ധ്യാര്‍ത്ഥികളുടെ കലാ
പരിപാടികള്‍ നബിദിനാഘോഷത്തിനു
മാറ്റു കൂട്ടി. യു.എ.ഇ.
യുടെ വിവിധ
ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍
ആണ് ആഘോഷ നഗരിയിലേക്ക് എത്തിയത്.
അയ്യായിരത്തില്പരം
ഭക്ഷണ പാര്‍സലുകള്‍ ജനങ്ങള്‍ക്ക്
വിതരണം ചെയ്തു. പരിപാടിയുടെ
വിജയത്തിനായി മരക്കാര്‍ ഹാജി
വേങ്ങര, കുഞാലസ്സന്‍
ഹാജി വേങ്ങര, അബ്ദുറഹ്മാന്
മുസ്ലിയാര് ഇരിങ്ങാവൂര്‍
, അബ്ദുല്‍
വാഹിദ് മുസ്ലിയാര് അത്തിപ്പറ്റ,
ഹംസ നിസാമി
പായിപ്പുല്ല്, ഇ.കെ.ബക്കര്‍
തിരുന്നാവായ, ശാഹുല്‍
ഹമീദ് ഹാജി പല്ലാര്‍ ,
സൈനുദ്ധീന്‍
കുറുമ്പത്തൂര്‍ , പി.എം
ഷരീഫ് , അബൂബക്കര്‍
ഹാജി, കുഞ്ഞാപ്പു,
മുഹമ്മദലി
ഹാജി, ഹംസഹാജി
, ഉമ്മര്‍
കോയ ഹാജി, അലവിക്കുട്ടി
ഹാജി തുടങ്ങിയര്‍ നേതൃത്വം
നല്കി.
- sainu alain