സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ എരിയ മീലാദ് സമ്മേളനവും മദ്രസ വാര്ഷികവും സംഘടിപ്പിച്ചു

പ്രവാചക സ്നേഹം ; -പഠിക്കുക. പിൻപറ്റുക --ഡോ : ആദിൽ അൽ മർസൂകി 
ഗുദൈബിയ: സമസ്‌ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്ത് നബി സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മേളനവും അൽ ഹുദാ ത അ ലീമുൽ ഖുർആൻ മദ്രസ്സയുടെ അഞ്ചാം വാര്ഷികവും വളരെ വിപുലമായി ബഹ്‌റൈൻ സൌത്ത് പാർക്ക്‌ രെസ്റ്റൊരന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
പരിപാടികളുടെ വ്യത്യസ്തത കൊണ്ടും പരിപാടിയുടെ അവസാനം വരെ 500 ൽ പ്പരം ആളുകളുടെ നിറ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ പരിപാടി ഗുദൈബിയ സമസ്തയുടെ കെട്ടുറപ്പും ജനങ്ങളുടെ ഇടയിൽ സംഘടനക്കുള്ള പിന്തുണയും വിളിച്ചോതുന്നതായിരുന്നു.
രാവിലെ 8 മണിക്ക് സൌജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടാണ് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പരിപാടിയുടെ ആരംഭം. 
ബഹ്‌റൈൻ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റെറിലെ ഇ എൻ ടി , നേത്രുവിഭാഗം, ശിശുവിഭാഗം , ദന്തൽ , ജനറൽ മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടര്മാരുടെയും ഫാർമസി വിഭാഗത്തിൻറെയും ആത്മാർത്ഥ സേവനത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട 300 ൽ കൂടുതൽ പേർ പങ്കെടുക്കുകയും ചെയ്തു.
വൈകീട്ട് 6 മണിക്ക് ആരംഭിച്ച കുട്ടികളുടെ കലാ മത്സരങ്ങളിൽ മദ്രസ്സയയിലെ വിവിധ വിദ്യാർതികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പരിപാടിയിലേക്ക് മുഖ്യ അതിഥിയായി എത്തി പരിപാടി ധന്യമാക്കിയ ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മനാമ അൽ മീര്സാൻ മസ്ജിദ് ഖതീബുമായ ഡോക്ടർ ശൈഖ് ആദിൽ അൽ മർസൂകിയെ മദ്രസ്സ വിദ്യാർതികളുടെ ദഫ്ഫു സംഘത്തിൻറെ അകമ്പടിയോടെ പരിപാടിയിലേക്ക് ആനയിച്ചു . 
തുടർന്ന് മദ്രസ്സയിലെ ദഫ്ഫു സംഘത്തിന്റെ അര മണിക്കൂർ നീണ്ടു നിന്ന ദഫ്ഫു പരിപാടി മികവുറ്റ ഗാനാലാപനത്തിന്റെ താളം പിടിച്ചു കൊണ്ടുള്ള വ്യത്യസ്ത രൂപങ്ങളിലെ കളികൾ കൊണ്ടും നിറ സാന്നിധ്യമായ സദസ്സിനെയും അതിഥിയായി എത്തിയ ശൈഖിനെയും വളരെയേറെ ആകര്ഷിച്ചു.
 തുടർന്ന് ഡോക്ടർ ശൈഖ് ആദിൽ അൽ മർസൂകിയുടെ സാന്നിധ്യത്തിൽ നടന്ന മൗലീദ് പാരായണം പരിപാടിയുടെ മാറ്റ് കൂട്ടുകയും സദസ്സിനെ ഹര്ഷ പുളകിതവുമാക്കി. മദ്രസ്സ വാര്ഷികത്തിന്റെ ഭാഗമായി ഇറക്കിയ സുവനീറിർ സമസ്ത ബഹ്‌റൈൻ  പ്രസിഡന്റ്‌ ബഹു : ഫക്രുദീൻ തങ്ങൾ ഗ്രൂപ്പ്‌ ചെയർമാൻ അഷ്‌റഫിനു നല്കി പ്രകാശനം ചെയ്തു. ഗുദൈബിയ ഏരിയ ഏര്പ്പെടുത്തിയ ശൈഖ് ആദിൽ അൽ മർസൂകിക്കുള്ള ഉപഹാരം ഫക്രുദീൻ തങ്ങളും ഫക്രുദീൻ തങ്ങള്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ്‌ മുനീർ നിലമ്പൂരും ഖജാഞ്ചി മഹമൂദ് മാട്ടൂലും നല്കി. മദ്രസയുടെ തുടക്കം മുതൽ ഇന്നേ വരെ എല്ലാ പ്രവര്തനഗളിലും ആത്മാര്തമായി സഹകരികുകയും പ്രവർതികുകയും ചയ്ത മഹ്മുദ് മാട്ടൂൽ അവർകൽകും മുനീർ നിലമ്പൂര് അവർകൽകും മദ്രസ കമ്മിറ്റിയുടെ ഉപഹാരം നല്കി. ഗുദൈബിയൽ ജോലി ചെയ്യുന്ന പാവപ്പെട്ട സഹോദരന്റെ ചികിൽസാ ധന സഹായം പ്രസിഡന്റ്‌ അഷ്‌റഫ്‌ കാട്ടിൽ പീടിക സഹോദരന്റെ അസാന്നിധ്യത്തിൽ മാമലവ് മുനീറിനെ ഏല്പ്പിച്ചു. 
തുടർന്ന് പരിപാടിയുടെ പ്രമേയത്തെ അധികരിച്ച് ഉമറുൽ ഫാറൂഖ് ഹുദവിയുടെയും സൈദ്‌ മുഹമ്മദ്‌ വഹബിയുടെയും പ്രഭാഷണം സദസ്യർക്ക് മീലദിനെക്കുരിചു കൂടുതൽ അറിവ് ലഭ്യമാക്കാൻ സഹായകമായി. അബ്ദുറഹ്മാൻ മാട്ടൂൽ അധ്യക്ഷത വഹിച്ച പരിപാടി ബഹ്‌റൈൻ സമസ്ത പ്രസിഡന്റ്‌ ബഹു : ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് .എം അബ്ദുൾ വാഹിദ് , അസൈനാർ കളത്തിങ്കൽ , ഷഹീർ കാട്ടാമ്പള്ളി, സി എച് കുനിങ്ങാട് , മുസ്തഫ മുസലിയാർ , അഷ്‌റഫ്‌ ഫൈസി , മജീദ്‌ ചളിക്കോട് ആശംസകൾ അർപ്പിച്ചു .നൂരുധീൻ മുണ്ടേരി,അഷ്‌റഫ്‌ കാറ്റിൽ പീടിക, സനാഫ് റഹ്മാൻ എടപ്പാൾ, സൈഫുധീൻ വളാഞ്ചേരി , മഹമൂദ് വയനാട്, ഇബ്രാഹിം കണ്ണൂർ, മാമലവ് മുനീർ , ഇസ്മായിൽ പറമ്പത്ത് , ഷരഫു വടകര, ഫൈസൽ കാപ്പാട്, സുബൈർ ഓമശ്ശേരി , മുസമ്മിൽ കാസർകോഡ്,അബ്ദു റഹ്മാൻ വെജ്ദനി, ശഫീക്ക് കൊയലാണ്ടി, ശഫീക്ക് വളാഞ്ചേരി, അസീസ്‌ കണ്ണൂര് ,നസീര്,,മുസ്തഫ പാലക്കാട്,എന്നിവർ നേതൃത്വം നൽകി .
............................................................................................................................................................
പ്രവാചക സ്നേഹം പഠിക്കുകയും അത് പിൻപറ്റുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമിന്റെയും കടമയാണെന്ന് പ്രമുഖ ബഹ്റിനി പണ്ഡിതനും മനാമ അൽ മെഹ്സാ മസ്ജിദ് ഖതീബുമായ ഡോ : ആദിൽ അൽ മർസൂകി അഭിപ്രായപ്പെട്ടു. സമസ്ത കേരള സുന്നി ജമാ അത്ത് ഗുദൈബിയ ഏരിയ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിലെ ജനങ്ങൾ ബഹ്‌റൈൻ ൻറെ വളര്ച്ചയ്ക്ക് പാട് പെടുന്നത് പോലെ തന്നെ ദീനി രംഗത്തും അവരുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് . പ്രവാചകർ (സ) യുടെ ജന്മദിനത്തോട് അനുബന്ധിച് ഒരു പാട് കേരളീയരുടെ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചു . ഓരോ പരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. ഗുദൈബിയ ഏരിയ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി ആബാല വൃന്ദം ജനങ്ങളെ കൊണ്ട് വർണ്ണ ഷഭളമായിരുന്നു . അതിൽ മണിക്കൂറോളം ഇരുന്നിട്ടും ആഹ്ളാദം കൂടി ക്കൊണ്ട് വരികയായിരുന്നു. ഇത്തരം പരിപാടികൾ ഇവിടത്തെ ഭരണാധികാരികളുടെ ശ്രദ്ധയിൽ അര്ഹിക്കുന്ന രീതിയിൽ കൊണ്ട് വരുന്നില്ല എന്നതിൽ ഖേദമുണ്ട് . കേരളീയർ ഇസ്ലാമിന്റെ ആവിർഭാവം മുതൽ തന്നെ പ്രവാചകനുമായി അവരുടെ ബന്ധം തുടങ്ങിയത് കാരണം നബിയെ സ്നേഹിക്കുന്ന വിഷയത്തിൽ അതീവ ജാഗ്രത ഉള്ളവരാണെന്ന് എനിക്കറിയാം. ഗുദൈബിയ മദ്രസ്സയിലെ കുട്ടികളുടെ ദഫ്ഫു എത്ര കണ്ടിട്ടും മതിയാകുന്നില്ല . ഇത് മറ്റുള്ളവര്ക്ക് ഒരു മാതൃകയാകട്ടെ . നബി (സ) യുടെ സ്നേഹം , പ്രവാചകനെ പൂര്ണമായി പഠിച്ചു അത് പിന്പറ്റുക മുഖേന മാത്രമാണ് അത് പൂർണമാവുക . ജീവിതത്തിൽ ഒരു രാജാവായിട്ടൊ ഒരു ഭരണാധികാരി ആയിട്ടോ ആയിരുന്നില്ല നേരെ മറിച്ചു അവരിലോരാളായിട്ടു തന്നെ മാറുകയും സ്വഭാവം കൊണ്ടും മറ്റെല്ലാ ഗുണ വിശേഷം കൊണ്ടും പരമ കാരുണികനായ റബ്ബ് ഖുർആനിൽ പറഞ്ഞ " സർവ്വ ലോകത്തിനും കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല." എന്ന വചനങ്ങളെ അക്ഷരം പ്രതി ജീവിതത്തിൽ കൂടി തന്റെ സഹജീവികളോടുള്ള പെരുമാറ്റത്തിൽ തെളിയിക്കുകയുണ്ടായി. ആ ഗുണ വിശേഷങ്ങളെ പഠിക്കാനും ജീവിതത്തിൽ പകർത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഗുദൈബിയ അൽ ഹുദാ തഅലീമുൽ ഖുർആൻ മദ്രസ്സയുടെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ്‌ ബഹു: ഫക്രുദീൻ തങ്ങൾ സിംഗപൂർ മൊബൈൽസ് ഫാഷൻ ഗ്രൂപ്പ് ചെയർമാൻ അഷ്രഫിനു നല്കി പ്രകാശനം ചെയ്തു. അബ്ദുറഹ്മാൻ മാട്ടൂൽ അധ്യക്ഷത വഹിച്ച പരിപാടി ബഹ്‌റൈൻ സമസ്ത പ്രസിഡന്റ്‌ ബഹു : ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.നൂരുധീൻ മുണ്ടേരി,അഷ്‌റഫ്‌ കാറ്റിൽ പീടിക, എസ് .എം അബ്ദുൾ വാഹിദ് , അസൈനാർ കളത്തിങ്കൽ , ഷഹീർ കാട്ടാമ്പള്ളി, സി എച് കുനിങ്ങാട് , മുസ്തഫ മുസലിയാർ , അഷ്‌റഫ്‌ ഫൈസി , മജീദ്‌ ചളിക്കോട്, ഇസ്മായിൽ പറമ്പത്ത് , ആശംസകൾ അർപ്പിച്ചു .