കാസറകോട്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയവുമായി 2014 ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍
വെച്ച് നടക്കുന്ന SYS
60-ാം വാര്‍ഷിക
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ
ഭാഗമായി SKSSFകാസറകോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
60 ഇന പ്രചരണ
പരിപാടിയുടെ ഭാഗമായി ജനുവരി
29 ന്
മഞ്ചേശ്വരത്ത് നിന്നും
തൃക്കരിപ്പൂരില്‍ നിന്നും
ആരംഭിക്കുന്ന ഹൈവെ മാര്‍ച്ചുകള്‍
30 ന്
ചെര്‍ക്കള വാദീത്വൈബയില്
സമാപിക്കും. തൃക്കരിപ്പൂരില്‍
നിന്നും ആരംഭിക്കുന്ന മാര്‍ച്ച്
താജുദ്ദീന് ദാരിമി പടന്ന
നായകനും ഹാരിസ് ദാരിമി ബെദിര
ഉപനായകനും എന്‍. ഐ.
അബ്ദുല്‍ ഹമീദ്
ഫൈസി ഡയറക്ടറും യൂസുഫ് ആമത്തല
കോഓഡിനേറ്ററുമായും മഞ്ചേശ്വരത്ത്
നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്
റഷീദ് ബെളിഞ്ചം നായകനും
സിദ്ദീഖ് അസ്ഹരി പാത്തൂര്‍
ഉപനായകനും സി. പി.
മൊയ്തു മൗലവി
ചെര്‍ക്കള ഡയറക്ടറും മുനീര്‍
ഫൈസി ഇടിയടുക്ക കോഓഡിനേറ്ററുമായിരിക്കും.
രണ്ട് ഭാഗങ്ങളില്‍
നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍
60 ശുഭ്രവസ്ത്ര
ധാരികളായ നേതാക്കളും 60
ബൈക്കുകളും
അണിനിരക്കും. സമാപന
സമ്മേളനം സമസ്ത ജില്ലാ ജനറല്‍
സെക്രട്ടറി യു. എം.
അബ്ദു റഹ്മാന്
മൗലവി ഉല്‍ഘാടനം ചെയ്യും.
സലീം നദ്വി
കണ്ണൂര്‍ മുഖ്യ പ്രഭാഷണം
നടത്തും.
യോഗത്തില്‍
ജില്ലാപ്രസിഡണ്ട് പി.
കെ.
താജുദ്ദീന്
ദാരിമി പടന്ന അധ്യക്ഷത വഹിച്ചു,
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. ഇബ്രാഹിം
ഫൈസി ജെഡിയാര്‍. ഹാഷിം
ദാരിമി ദേലമ്പാടി, സുഹൈര്‍
അസ്ഹരി പള്ളങ്കോട്,
ഹാരിസ്ദാരിമി
ബെദിര, സിദ്ദീഖ്
അസ്ഹരി പാത്തൂര്‍ , സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, മുനീര്‍
ഫൈസി ഇടിയടുക്ക, എന്‍.
ഐ. അബ്ദുല്‍
ഹമീദ് ഫൈസി, മുഹമ്മദലി
നീലേശ്വരം, മഹമൂദ്
ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee