മനാമ
: 'മുത്തുനബി
സ്‌നേഹത്തിന്റെ തിരുവസന്തം'
എന്ന പ്രമേയത്തില്‍
സമസ്‌ത കേരള സുന്നി ജമാഅത്ത്
ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി
നബിദിന കാമ്പയിന്റെ ഭാഗമായി
നടത്തിവരുന്ന മൌലിദ്
മജ്‌ലിസുകളുടെ സമാപനമായി
നബിദിനരാവില്‍ സംഘടിപ്പിക്കുന്ന
പ്രത്യേക മൌലിദ് പാരായണവും
പ്രാര്‍ത്ഥനാ മജ്‌ലിസും
ഇന്ന് (12 ഞാറാഴ്‌ച)
രാത്രി ഇശാ
നമസ്‌കാരാനന്തരം മനാമയിലെ
യമനിപള്ളിയില്‍ നടക്കും.
രാത്രി 9.30
വരെ നീണ്ടു
നില്‍ക്കുന്ന പ്രമുഖര്‍
സംബന്ധിക്കുന്ന ചടങ്ങില്‍
പ്രവാചക പ്രകീര്‍ത്തനങ്ങളും
ഉദ്‌ബോധന പ്രഭാഷണങ്ങളും
പ്രാര്‍ത്ഥനാ സദസ്സുമടങ്ങുന്ന
മൌലിദ് മജ്‌ലിസാണ്
ഒരുക്കിയിരിക്കുന്നത്.
ചടങ്ങിന്
സമസ്‌ത പ്രസിഡന്റ് സയ്യിദ്
ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍
നേതൃത്വം നല്‍കും. മൌലിദ്
മജ്‌ലിസില്‍ പങ്കെടുക്കാന്‍
ആഗ്രഹിക്കുന്ന വിശ്വാസികള്‍
ഇശാ നമസ്‌കാരത്തിന്
പള്ളിയിലെത്തിചേരണമെന്നും
കണ്‍വീനര്‍ അറിയിച്ചു.
- samasthanews.bh