സമസ്ത ബഹ്റൈന്‍ ഗുദൈബിയ ഏരിയ മീലാദ് മീറ്റും മദ്റസ വാര്‍ഷികവും ജനുവരി 24 ന്

ഗുദൈബിയ : മുത്ത്‌ നബി സ്നേഹത്തിന്‍റെ തിരുവസന്തം എന്ന പ്രമേയത്തില്‍ ഗുദൈബിയ ഏരിയ സമസ്ത കേരള സുന്നി ജമാഅത് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് മീറ്റും മദ്രസ 5 ാം വാര്‍ഷികവും ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഗുദൈബിയ സൌത്ത് പാര്‍ക്ക്‌ ഹാളില്‍ വെച്ച് നടത്തപെടുന്നു. രാവിലെ 8 മണി മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സൌത്ത് പാര്‍ക്ക്‌ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. അറബി പ്രമുഖരും സമസ്ത നേതാക്കളും പ്രമുഖ വ്യക്തികളും സംബന്ധിക്കുന്നു. പരിപാടിയില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രോഗ്രാമും കലാപരിപാടികളും ഉണ്ടായിരികുന്നതാണ്. പരിപാടിയില്‍ എല്ലാവരുടെയും സാന്നിധ്യം ഉണ്ടായിരികണമെന്ന് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മാട്ടുല്‍ , കണ്‍വീനര്‍ ഇസ്മീല്‍ വടകര എന്നിവര്‍ അറിയിച്ചു.
- MUHAMMED THENNANI Manama Bahrain