കുവൈത്ത്
: സുന്നത്തുകളെ
കൊണ്ട് മാത്രമേ അല്ലാഹുവിലേക്ക്
അടുക്കുവാന്‍ സാധിക്കുകയുള്ളൂ,
ഓരോ നബിദിനവും
നമ്മുടെ ജീവിതത്തിലെ
മാറ്റങ്ങളുടെ തുടക്കമാക്കാന്‍
ശ്രമിക്കണമെന്ന് അബ്ദു ഫൈസി
ഓര്‍മിപ്പിച്ചു. കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
സംഘടിപ്പിച്ച ഹുബ്ബുറസൂല്‍
സമ്മേളനത്തില്‍ പ്രവാചക
സ്നേഹം എന്ന വിഷയത്തെ ആസ്പദമാക്കി
പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു
അദ്ദേഹം. അസറിനു
ശേഷം ആരംഭിച്ച മൗലിദ് പാരായണത്തിനു
അബ്ദു ഫൈസി, ശംസുദ്ധീന്‍
മൗലവി, കുഞ്ഞഹമ്മദ്
കുട്ടി ഫൈസി, ഹംസ
മൗലവി, ഇസ്മായില്‍
ഹുദവി, അബ്ദുല്‍
ഹക്കീം മൗലവി, നസീര്‍
ഖാന്‍ തുടങ്ങിയവര്‍ നേത്രത്വം
നല്കി. ശേഷം
ബുര്‍ദ മജ്ലിസ് നടന്നു.
കുട്ടികളുടെ
സര്‍ഗ സംഗമം അബ്ദുല്‍ മജീദ്
ദാരിമി നിയന്ത്രിച്ചു.
ചരിത്ര ക്വിസ്
മത്സരത്തില്‍ അബ്ദുല്‍ മജീദ്
ദാരിമി, അബ്ദുല്‍
ഹമീദ് മൗലവി എന്നിവര്‍ യഥാക്രമം
ഒന്നും രണ്ടും സ്ഥാനങ്ങളും
ജംഷീദ്, സലിം,
യുസഫ് ഫറൂഖ്
എന്നിവര്‍ മൂന്നാം സ്ഥാനവും
പങ്കിട്ടു. അബ്ദുല്‍
ലത്തീഫ് മൗലവി, മിസഅബ്,
ഹംസ കെ.വി.
എന്നിവര്‍
നേത്രത്വം നല്‍കി.
ഫഹാഹീല്‍
കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍
നടന്ന പരിപാടി സുന്നി കൗണ്‍സില്‍
ചെയര്‍മാന്‍ സയ്യിദ് നാസര്‍
മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. കുഞ്ഞഹമ്മദ്
കുട്ടി ഫൈസി അധ്യക്ഷനായിരുന്നു.
ഹംസ ബാഖവി നദവി
മുഖ്യ പ്രഭാഷണം നടത്തി.
ഇസ്മാഈല്‍
ഹുദവി സ്വാഗതവും നാസര്‍
കോടൂര്‍ നന്ദിയും പറഞ്ഞു.
സിറാജ്
എരഞ്ഞിക്കല്‍ , സൈനുദ്ധീന്‍
കല്ലൂരവി, അബ്ദു
റഹിമാന്‍ ഫൈസി, ഗഫൂര്‍
മുക്കാട്ട്, അന്‍വര്‍
കവ്വായി, അബ്ദു
പാലപ്പുറ തുടങ്ങിയവര്‍
നേത്രത്വം നല്‍കി.
- KKSMC Media