KKSMC ഹുബ്ബുറസൂല്‍ സമ്മേളനം 17 വെള്ളിയാഴ്ച ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍

കുവൈത്ത് : ആഗതമായ റബീഉല്‍ അവ്വലിന്റെ വസന്തത്തില്‍ നബി()യുടെ ജന്മദിനത്തോടനുബന്ധിച്ചു കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ ഹബ്ബുറസൂല്‍ സമ്മേളനം സംഘടിപ്പിക്കുന്നു. മൗലിദ് പാരായണം, ബുര്‍ദ ആലാപനം, സര്‍ഗ്ഗ സംഗമം, ചരിത്ര ക്വിസ് മത്സരം, ഹുബ്ബുറസൂല്‍ പ്രഭാഷണം, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതരും സയ്യിദന്മാരും നേത്രത്വം നല്‍കും. ജനുവരി 17 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ പാറന്നൂര്‍ ഉസ്താദ് നഗറില്‍ ആണ് പരിപാടി നടത്തപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം എര്‍പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
- KKSMC Media