അവസര സമത്വത്തിനായുള്ള ന്യൂനപക്ഷങ്ങളുടെ പോരാട്ടം തുടരണം : ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

കോഴിക്കോട് : ഇന്ത്യാ ഗവണ്‍മെന്റ് കാലങ്ങളായി നിയോഗിച്ച സച്ചാര്‍ - രംഗനാഥ് മിശ്ര കമ്മിറ്റികളും കമ്മീഷനുകളും സൂചിപ്പിക്കുന്നത്, രാജ്യത്തെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളേക്കാള്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യസപരവുമായി പിന്നിലാണെന്നും അതിനാല്‍ അവസരസമത്വത്തിനായുള്ള പോരാട്ടം ന്യൂനപക്ഷങ്ങള്‍ തുടരണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ വജാഹത്ത് ഹബീബുള്ള ഐ. . എസ് പ്രസ്താവിച്ചു. SKSSF TREND കോഴിക്കോട് സംഘടിപ്പിച്ച അക്കാദമിക്ക് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യഥാര്‍ഥ പുരോഗതി മാനുഷിക വികസന സൂചികയിലൂടെ മാപനം ചെയ്യുന്ന നവലോക ക്രമത്തില്‍ ഒരു പ്രത്യേക ജന സമൂഹം മാത്രം പിന്നിലാകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
സാങ്കേതികവും നൂതനവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കി അവശ വിഭാഗങ്ങളെ മുഖ്യ ധാരയിലെത്തിക്കണം. വിദ്യഭ്യാസ രംഗത്ത് ഉന്നതിയിലേക്കുള്ള മാര്‍ഗങ്ങള്‍ അവര്‍ക്കു മുന്നില്‍ തുറന്നിടുകയും ആവശ്യമായ പിന്തുണാസംവിധാനങ്ങള്‍ ഒരുക്കുകയും വേണം. സാമ്പത്തിക സഹായത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കണം. വിവരാവകാശം ഉള്‍പെടെയുള്ള പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രസ്തുത വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് പൊതുസമൂഹം മുന്നോട്ടു വരണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമൂഹ്യ മത നേതൃത്വം വിദ്യാഭ്യാസ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ തലം മുതല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
TREND ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. പ്രൊഫ ഇമ്പിച്ചിക്കോയ (പ്രന്‍സിപ്പാള്‍ ഫാറുഖ് കോളേജ്), ഡോ:വി. സുലൈമാന്‍ , എസ്. വി മുഹമ്മദലി, റിയാസ് നരിക്കുനി,അബ്ദുല്‍ മജീദ് കൊടക്കാട് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യസം കൊണ്ട് ആര്‍ജിക്കേണ്ട മൂല്യബോധം അര്‍ഥപൂര്‍ണവും വിജയകരവുമായ രീതിയില്‍ ഇന്നും സംജാതമായിട്ടില്ല. വൈവിധ്യവും വൈദഗ്ധ്യവും പ്രകടിപ്പിക്കാതെ പ്രതികരണശേഷി നഷ്ടപ്പെട്ടവരായി സമൂഹം മാറിയപ്പോള്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നവരായി ഇന്നത്തെ അഭ്യസ്തവിദ്യര്‍ മാറി.
ഇതിനെതിരെ ജാഗ്രതയോടെയും ആത്മബോധത്തോടെയും സമീപിക്കാന്‍ സമൂഹം തയാറാവണമെന്ന് സമൂദായത്തിലെ പുതുതലമുറ: പ്രതീക്ഷകളും പ്രതിസന്ധികളും എന്ന സിംബോസിയത്തില്‍ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പ്രസ്താവിച്ചു. ഡോ. പി. നസീര്‍ , പ്രൊഫസര്‍ ഫൈസല്‍ ഹുദവി മാരിയാട്, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ. സൈനുല്‍ ആബിദ് കോട്ട, സൈതലവി കാലടി, ഡോ. താജുദ്ധീന്‍ മന്നാനി, ഷംസുദ്ദീന്‍ ഒഴുകൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ ശാക്തീകരണം അജണ്ടകളും മുന്‍ഗണനകളും എന്ന സെമിനാറില്‍ അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹക്കീം ഫൈസി ആദൃശേരി, പ്രൊ. പി. ടി. അബ്ദുല്‍ അസീസ്, മോയിന്‍ കുട്ടി മാസ്റ്റര്‍ , ഡോ. മുഹമ്മദുണ്ണി മുസ്ഥഫ എന്നിവര്‍ പ്രസംഗിച്ചു.
ശാക്തീകരണത്തിന്റെ വഴിത്താര എന്ന പരീശീലന സെഷന് എഡിസണ്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , ഡോ. നാട്ടിക മുഹമ്മദലി, ഇസ്മായീല്‍ കുഞ്ഞുഹാജി, ഡോ. എന്‍. . എം. അബ്ദുല്‍ ഖാദര്‍ , റഹീം ചുഴലി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസം-ഇരുലോക വിജയത്തിന് എന്ന സെഷനില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, സലാം ഫൈസി ഒളവട്ടുര്‍ , അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അലി കെ വയനാട്, എം കെ റശീദ് കമ്പളക്കാട്, അയ്യൂബ് കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു.
TREND മാട്ടോ ഫ്രെയിം സെഷന് എസ് വി മുഹമ്മദ് അലി നേതൃത്വം നല്‍കി. ഫൈസല്‍ എളേറ്റിലും സംഘവും അവതരിപ്പിച്ച ഇസ്‌ലാമിക്ക് ആര്‍ട് ഷോയോടെ അസംബ്ലി സമാപിച്ചു.  
- skssf TREND