കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരത്ത് നിന്നും തൃക്കരിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന ഹൈവെ മാര്‍ച്ചുകള്‍ നാളെ ചെര്‍ക്കള വാദീതൈ്വബയില്‍ സമാപിക്കും.സമാപന സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദു റഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്യും.സലീം നദ്‌വി കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും.കുഞ്ചത്തൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നായകന്‍ റഷീദ് ബെളിഞ്ചത്തിന് പതാക കൈമാറി സുന്നീ യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉല്‍ഘാടനം ചെയ്യും.സിദ്ദീഖ് അസ്ഹരി പാത്തൂര്‍ ഉപനായകനും,സുഹാര്‍ അസ്ഹരി പള്ളങ്കോട് ഡയറക്ടറും മുനീര്‍ ഫൈസി ഇടിയടുക്ക കോ-ഓഡിനേറ്ററുമായിരിക്കും. ചന്തേരയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് നായകന്‍ താജുദ്ദീന്‍ ദാരിമി പടന്നക്ക് പതാക കൈമാറി എസ്.വൈ.എസ്.സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രൊ മുഹമ്മദ് ഹാജി ഉല്‍ഘാടനം ചെയ്യും.ഹാരിസ് ദാരിമി ബെദിര ഉപനായകനും എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി ഡയറക്ടറും യൂസുഫ് ആമത്തല കോ-ഓഡിനേറ്ററുമാണ്.രണ്ട് ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ 60 പതാക വാഹകരായ ശുഭ്രവസ്ത്ര ധാരികളായ നേതാക്കളും 60 ബൈക്കുകളും അണിനിരക്കും.ജാഥയില്‍ ഹാഷിം ദാരിമി ദേലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,ഹാരിസ് ഹസനി,മുഹമ്മദലി നീലേശ്വരം,മഹമൂദ് ദേളി,യൂനുസ് ഹസനി,റഷീദ് ഫൈസി ആറങ്ങാടി,മൊയ്തീന്‍ ചെര്‍ക്കള,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,ഖലീല്‍ ഹസനി ചൂരി,സിദ്ദീഖ് ബെളിഞ്ചം,സുബൈര്‍ നിസാമി കളത്തൂര്‍,മുഹമ്മദ് ഫൈസി കജ,ഫാറൂഖ് കൊല്ലമ്പാടി,യൂസഫ് വെടിക്കുന്ന് തുടങ്ങിയവര്‍ സ്ഥിരാംഗങ്ങളായിരിക്കും