കാസര്‍ഗോഡ്
: പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16 തിയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദി ത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായുള്ള
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണം
ഫെബ്രുവരി 3, 4, 5 തിയ്യതികളില്‍
നടക്കും. എം.
എ. ഖാസിം
മുസ്‌ലിയാര്‍ ജാഥ നായകനും
ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്,
മെട്രോ മുഹമ്മദ്
ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി
പുത്തിഗെ ഡയറക്ടറും ഇബ്രാഹീം
ഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ
കാസര്‍ഗോഡ് ജില്ല SYS
തൈ്വബ സന്ദേശ
പ്രയാണം ഫെബ്രുവരി 3 ന്
തൃക്കരിപ്പൂര്‍ ചന്ദേരയില്‍
നിന്ന് ആരംഭിച്ച് ഹൊസങ്കടിയില്‍
സമാപിക്കും. ജില്ലയിലെ
അഞ്ച് മണ്ഡലങ്ങളിലെയും സ്വീകരണ
കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരി 3
ന് രവിലെ 9.00
മണിക്ക്
ചന്തേരയില്‍ നിന്ന് പ്രയാണം
ആരംഭിച്ച് 11.00 മണിക്ക്
പെരുമ്പട്ട, 3.00 തൈക്കടപ്പുറം,
4.30 ബല്ലാക്കടപ്പുറം,
6.00 മണിക്ക്
കുണിയയില്‍ സമാപ്പിക്കും.രണ്ടാം
ദിവസം രാവിലെ 9.00മണിക്ക്
തൊട്ടി ജംഗ്ഷനില്‍ ആരംഭിച്ച്
11.00 ഉദുമ,
3.00 പൊവ്വല്‍,
4.30 ബദിയടുക്ക,
6.00ന് തളങ്കരയില്‍
സമാപ്പിക്കും. മൂന്നാം
ദിവസം 9.00 മണിക്ക്
ഹിദായത്ത് നഗറില്‍ നിന്ന്
ആരംഭിച്ച് 10.30 മൊഗ്രാല്‍
പുത്തൂര്‍, 11.30 കുമ്പള,
3.30 പെര്‍മുദെ,
6.30 ഹൊസങ്കടിയില്‍
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണം
സമാപ്പിക്കും. സ്വീകരണ
കേന്ദ്രങ്ങളില്‍ SYS
സംസ്ഥാന
നേതാക്കളും പ്രമുഖപ്രഭാഷകരും
പ്രഭാഷണം നടത്തുമെന്ന് SYS
ജില്ലാ പ്രസിഡണ്ട്
എം. എ.
ഖാസിം മുസ്ലിയാര്‍
, ജില്ലാ
ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി
പുത്തിഗെ, ട്രഷറര്‍
മെട്രോ മുഹമ്മദ് ഹാജി,
പ്രചരണ കമ്മിറ്റി
ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം
ഹാജി, കണ്‍വീനര്‍
ഇബ്രാഹീം ഫൈസി ജെഡിയാര്‍
അറിയിച്ചു.
Related post : SYS കാസര്‍ഗോഡ് ജില്ല ത്വൈബ സന്ദേശ പ്രയാണം ഫെബ്രുവരി 3 ന് തൃക്കരിപ്പൂര്‍ ചന്ദേരയില്‍ നിന്ന് ആരംഭിക്കും
- HAMEED KUNIYA Vadakkupuram