ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയിലെ സൈനീകര്‍ നബിദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി. ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കാര്‍ഗില്‍ സെക്റ്ററില്‍ ഇന്ത്യാപാക് സൈനീകര്‍ ഫ്‌ലാഗ് മീറ്റിംഗ് നടത്തി. ഇന്ത്യന്‍ സൈനീകര്‍ മുന്‍ കൈയ്യെടുത്താണ് ഫ്‌ലാഗ് മീറ്റിംഗ് നടത്തിയതെന്നും സൈനീക വക്താവ് പറഞ്ഞു. പാക്കിസ്ഥാന്‍ സൈനീകര്‍ക്ക് നബിദിനാശംസകള്‍ കൈമാറാനായിരുന്നു ഫ്‌ലാഗ് മീറ്റിംഗ്.
ഇരു പക്ഷവും പരസ്പരം സമ്മാനങ്ങളും മധുരവും കൈമാറി. ബാരാമുള്ളയിലെ കമന്‍ പോസ്റ്റിന് സമീപമുള്ള അമന്‍ സേതുവിലും സമാനമായ ചടങ്ങുകള്‍ നടന്നു. നിയന്ത്രണരേഖയില്‍ സമാധാനം പുനസ്ഥാപിച്ചതിനുശേഷം നടന്ന നബിദിനാഘോഷങ്ങള്‍ സൈനീകര്‍ക്ക് പുത്തനുണര്‍വേകി.