പരസഹസ്രം
സംവല്‍സരങ്ങളുടെ പാരമ്പര്യമുള്ള
ഭാരത മണ്ണ് മാനവ സൗഹൃദത്തിന്റെ
പൂവാടിയാണെന്ന് ഞങ്ങള്‍
ഉറച്ച് വിശ്വസിക്കുന്നു.
മതങ്ങളും
ആചാരങ്ങളും നാനാവിധമാ കുമ്പോഴും
നാം ഏകതയുടെ വസന്തം തീര്‍ത്തവരാണ്.
ഒരു മതമോ ഒരു
ആചാരമോ മാത്രം വേണമെന്നല്ല;
ബഹുസ്വരതയിലെ
സഹിഷ്ണതയാണ് ഇന്ത്യയുടെ
പാരമ്പര്യം. സാമൂഹിക
നീതിനിലനില്‍ക്കുന്ന,
സമാധാനമുള്ള
ഒരറ്റ ജനതയായി നമുക്ക്
മുന്നോട്ട് പോവാനാവണം.
പ്രകൃതി
വിഭവങ്ങളെ കടിച്ചു കീറി,
പൊതുമുതല്‍
കട്ടു മുടിച്ച്, ഫാഷിസത്തിനും
വര്‍ഗീയതയ്ക്കും കൂട്ടു കൂടി
നാടിനെ നശിപ്പിക്കുന്നവരെ
നാം ഒറ്റപ്പെടുത്തും,
നാം ഒറ്റപ്പെടുത്തും,
നാം ഒറ്റപ്പെടുത്തും.
നമ്മുടെ
ഭരണഘടനയുടെ അന്തഃസത്തയെ
മുറുകെപ്പിടിച്ച് ഒരേ മനസ്സോടെ
രാഷ്ട്രനിര്‍മ്മാണത്തിനായി
പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍
പ്രതിജ്ഞാബദ്ധരാണ്.